ഗുസ്തിക്കൊപ്പം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മെഡൽ സംഭാവന ചെയ്യുന്നതിൽ മികവ് കാണിക്കുന്ന കായിക ഇനമാണ് ബോക്സിങ്. 1962 ജകാർത്ത ഗെയിംസിൽ പദം ബഹാദൂർ മൽ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയതു മുതൽ കഴിഞ്ഞതവണ ഇഞ്ചിയോണിൽ ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ മേരികോം ഒന്നാമതെത്തിയതുവരെ ബോക്സിങ് റിങ്ങിൽ ഇന്ത്യൻ നേട്ടം ഏറെയുണ്ട്. എട്ട് സ്വർണവും 16 വെള്ളിയും 31 വെങ്കലവുമടക്കം 55 മെഡലുകളാണ് ഇന്ത്യൻ ബോക്സർമാരുടെ അക്കൗണ്ടിലുള്ളത്.
മേരികോമിെൻറ അഭാവം
ഇഞ്ചിയോണിൽ സ്വർണം ഇടിച്ചിട്ട് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ബോക്സറായ ഇതിഹാസതാരം മേരികോമിെൻറ അഭാവമാണ് ജകാർത്തയിൽ ഇന്ത്യക്ക് തിരിച്ചടിയാവുക. നവംബറിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിന് ഒരുങ്ങതിനുവേണ്ടിയാണ് മേരികോം ഏഷ്യൻ ഗെയിംസിൽനിന്ന് വിട്ടുനിൽക്കുന്നത്. വനിത വിഭാഗത്തിൽ മത്സരിക്കുന്ന മറ്റു താരങ്ങളായ സർജുബാല ദേവി, സോണിയ ലാതർ, പവിത്ര എന്നിവർക്ക് കാര്യമായ മെഡൽ പ്രതീക്ഷയില്ല. 2014ൽ ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ സ്വർണം നേടിയ മേരികോമിന് പുറമെ സരിത ദേവി (ലൈറ്റ് വെയ്റ്റ്), പൂജ റാണി (മിഡിൽ വെയ്റ്റ്) എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു.
വികാസിൽ പ്രതീക്ഷയർപ്പിച്ച്
ഇഞ്ചിയോണിൽ പുരുഷ വിഭാഗത്തിൽ രണ്ട് വെങ്കലം മാത്രമായിരുന്നു ഇന്ത്യൻ സമ്പാദ്യം. മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വികാസ് കൃഷനും സൂപ്പർ ഹെവി വെയ്റ്റിൽ സതീഷ് കുമാറുമായിരുന്നു മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. അഖിൽ കുമാർ, മനോജ് കുമാർ, ശിവ ഥാപ്പ തുടങ്ങിയവരുടെ മെഡൽ പ്രതീക്ഷകളൊന്നും യാഥാർഥ്യമായില്ല.
എന്നാൽ, ഇത്തവണ ഇന്ത്യ സുവർണ സ്വപ്നം നെയ് തുകൂട്ടുന്നുണ്ട്. ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനമാണ് ആത്മവിശ്വാസത്തിെൻറ കൈമുതൽ. അവിടെ 75 കിലോ വിഭാഗത്തിൽ വികാസ് കൃഷനും 52 കിലോ വിഭാഗത്തിൽ ഗൗരവ് സോളങ്കിയും സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിെൻറ ചരിത്രത്തിലാദ്യമായി ഇന്ത്യ ബോക് സിങ്ങിൽ റിങ്ങിലിറങ്ങിയ വിഭാഗങ്ങളിലെല്ലാം മെഡൽ സ്വന്തമാക്കുകയും ചെയ്തു.
ജകാർത്തയിലും, വികാസിലും സോളങ്കിയിലുമാണ് ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷ. എന്നാൽ, കോമൺവെൽത്ത് ഗെയിംസിൽനിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ കൂടുതൽ കടുത്ത എതിരാളികളെ നേരിടേണ്ടിവരും. കോച്ച് സാൻറിയാഗോ നെയ്വ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു, ‘‘ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് കോമൺവെൽത്ത് ഗെയിംസിൽ നമ്മുടെ ബോക്സർമാർ തോൽപിച്ചത്. എന്നാൽ, ഏഷ്യൻ ഗെയിംസിൽ ലോകനിലവാരത്തിലുള്ള എതിരാളികളെയാവും നേരിടേണ്ടിവരുക.’’ ഉസ് ബെകിസ്താൻ, കിർഗിസ്താൻ, കസാഖ്സ്താൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള ബോക്സർമാരാവും ഇന്ത്യക്കാർക്ക് വെല്ലുവിളിയുയർത്തുക.
ഏഷ്യൻ ഗെയിംസ് ബോക്സിങ് ഇന്ത്യൻ സ്വർണങ്ങൾ
● പദം ബഹാദൂർ മൽ (ലൈറ്റ് വെയ്റ്റ് 1962 ജകാർത്ത)
● ഹവ സിങ് (ഹെവി വെയ്റ്റ് 1966 ബാേങ്കാക്)
● ഹവ സിങ് (ഹെവി വെയ്റ്റ് 1970 ബാേങ്കാക്)
● കൗർ സിങ് (ഹെവി വെയ്റ്റ് 1982 ന്യൂഡൽഹി)
● ഡിേങ്കാ സിങ് (ബാൻറം വെയ്റ്റ് 1998 ബാേങ്കാക്)
● വികാസ് കൃഷ്ണൻ (ലൈറ്റ് വെയ്റ്റ് 2010 ഗ്വാങ്ചൗ)
● വിജേന്ദർ സിങ് (മിഡിൽ വെയ്റ്റ് 2010 ഗ്വാങ്ചൗ)
● മേരികോം (ഫ്ലൈ വെയ്റ്റ് 2014 ഇഞ്ചിയോൺ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.