മുംബൈ: അതിർത്തിയിൽ തർക്കം രൂക്ഷമായിരിക്കെ ഇടിക്കൂട്ടിൽ ഇന്ന് ഇന്ത്യക്കും ചൈനക്കും അഭിമാനപ്പോരാട്ടം. ലോക ബോക്സിങ് ഒാർഗനൈസേഷൻ സൂപ്പർ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ഇടിവീരൻ വിജേന്ദർ സിങ്ങും ചൈനയുടെ സൂപ്പർ താരം സുൽപിക്കർ മെയ്മെയ്തിയാലിയുമാണ് നേർക്കുനേർ.
‘ബാറ്റിൽഗ്രൗണ്ട് ഏഷ്യ’ എന്ന തലക്കെട്ടിൽ നടക്കുന്ന പോരാട്ടത്തിൽ ഏഷ്യ പസഫിക് പട്ടം നിലനിർത്താനാണ് ഇന്ത്യൻ താരം വിജേന്ദർ സിങ് ലക്ഷ്യം വെക്കുന്നത്. ഒാറിയൻറൽ ചാമ്പ്യനായ ചൈനയുടെ സുൽപിക്കർ െമയ്െമയ്തിയാലി തെൻറ ഒമ്പതാം പ്രഫഷനൽ ഫൈറ്റിനാണ് ഒരുങ്ങുന്നത്. മുംബൈയിലെ വർളിയിലെ എൻ.എസ്.സി.െഎ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രഫഷനൽ ബോക്സിങ് റിങ്ങിൽ അരങ്ങേറിയ ശേഷം തോൽവിയറിയാതെയാണ് ഇരുവരുടെയും കുതിപ്പ്. എട്ടിൽ എട്ടും ജയിച്ച വിജേന്ദറിന്, ഏഴ് ജയവും നോക്കൗട്ടിലൂടെ എതിരാളിയെ നിലംപരിശാക്കിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.