ന്യൂഡല്‍ഹി: മുന്‍ ലോക ചാമ്പ്യനായ എതിരാളിയുടെ വീമ്പുപറച്ചിലിന് ഇടിക്കൂട്ടില്‍ ചുട്ടമറുപടി നല്‍കി വിജേന്ദര്‍ സിങ് വേള്‍ഡ് ബോക്സിങ് ഓര്‍ഗനൈസേഷന്‍െറ ഏഷ്യ പസഫിക് ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. താന്‍സനിയയുടെ ഫ്രാന്‍സിസ് ഷെകയെ മൂന്ന് റൗണ്ടിനുള്ളില്‍ നോക്കൗട്ട് ചെയ്താണ് വിജേന്ദറിന്‍െറ ജൈത്രയാത്ര. മൂന്ന് മിനിറ്റ് വീതമുള്ള പത്ത് റൗണ്ട് നീണ്ടുനിന്ന മത്സരം മൂന്നാം റൗണ്ടിലത്തെുമ്പോഴേക്കും റഫറി ടെക്നിക്കല്‍ നോക്കൗട്ട് വിളിച്ച് വിജേന്ദറിനെ വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ, കഴിഞ്ഞ ജൂലൈ ആസ്ട്രേലിയക്കാരനായ കെറി ഹോപിനെ ഇടിച്ചുവീഴ്ത്തി നേടിയ ഡബ്ള്യൂ.ബി.ഒ കിരീടം വിജേന്ദര്‍ നിലനിര്‍ത്തി.
ന്യൂഡല്‍ഹിയിലെ തിങ്ങിനിറഞ്ഞ ത്യാഗരാജ സ്റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടെ കടന്നുവന്ന വിജേന്ദര്‍ ഇടിതുടങ്ങി വെറും പത്ത് മിനിറ്റിനുള്ളില്‍ എതിരാളിയെ മൂക്കുകുത്തിച്ചു. ‘‘കഴിഞ്ഞ രണ്ടുമാസമായി മാഞ്ചസ്റ്ററില്‍ കഠിന പരിശീലനത്തിലായിരുന്നു. എനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. മത്സരത്തിനുമുമ്പ് എതിരാളിയായ ഷെക ഒരുപാട് വെല്ലുവിളികള്‍ നടത്തിയിരുന്നു. പക്ഷേ, പഞ്ചുകള്‍കൊണ്ട് മറുപടി പറയാനായിരുന്നു എന്‍െറ തീരുമാനം. അത് ചെയ്തു’’ -മത്സരശേഷം വിജേന്ദര്‍ പറഞ്ഞു. ആദ്യ റൗണ്ടില്‍തന്നെ കനപ്പെട്ട പഞ്ചുകളുമായി എതിരാളിയെ വട്ടംചുറ്റിച്ച വിജേന്ദര്‍ രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 7-3ന് മുന്നിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.