കോഴിക്കോട്: പ്രഥമ പ്രോവോളി ലീഗില്‍ ദേശീയ വോളിബാള്‍ കൊച്ചിയിലാണ് അരങ്ങേറുന്നതെങ്കിലും കേരളത്തില്‍നിന്ന് ലേലപ്പട്ടികയിലുള്ളത് 12 പേര് മാത്രം. ദേശീയ വോളികിരീടം തുടര്‍ച്ചയായി രണ്ടുവട്ടം സ്വന്തമാക്കിയ കേരളത്തിലെ മികച്ച താരങ്ങളെ 110ലേറെ പേരുള്ള ലേലപ്പട്ടികയിലുള്പ്പെടുത്തിയിട്ടില്ല. കോഴിക്കോട്ട് നടന്ന ദേശീയ വോളി ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സെറ്റർ എസ്. ജിതിന് ഉൾപ്പെടെ യുവതാരങ്ങളെ പരിഗണിക്കാതെയാണ് വോളിബാള്‍ ഫെഡറേഷന് (വി.എഫ്.ഐ) പട്ടികയൊരുക്കിയത്.
ഐകണ്‍ താരങ്ങളായി ജി.എസ് അഖിനും ജെറോം വിനീതുമാണ് കേരളത്തില്‍ നിന്നുള്ളത്. ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ടോം ജോസഫ്, സി. അജിത്ത് ലാല്‍, വിബിന് എം. ജോര്‍ജ്, പി. രോഹിത് എന്നിവരുണ്ട്. ആഭ്യന്തര താരങ്ങളുടെ പട്ടികയില്‍ േബ്ലാക്കറായ മുജീബ് മാത്രമാണുള്ളത്. അണ്ടര്‍ 21 വിഭാഗത്തില്‍ മുത്തുസ്വാമി, സീതറാം, ജോണ്‍ ജോസഫ്, ലിജോയ് റോബിൻ. 12 പേര് ഒാരോ ടീമിലുമുണ്ടാകും. ഡേവിഡ് കാമറൂണ്‍ ലീ, പോള്‍ ലോട്ട്മാന്, കാഴ്സന് ക്ലര്‍ക്ക്( മൂവരും യു.എസ്.എ), റൂഡി വെര്‍ഹോഫ്( കാനഡ), ടോമിസ്ലാവ് കോസ്കോവിച്ച് ( തുര്‍ക്കി), നൊവിക ബെലിക (സെര്‍ബിയ) എന്നീ പ്രമുഖ വിദേശതാരങ്ങളും ലീഗില്‍ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.