വുഹാന്‍ (ചൈന): ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്വാള് പുറത്ത്. സെമിഫൈനലില്‍ ചൈനീസ് താരം യിഹാന് വാങ്ങിനോട് 16-21, 14-21 എന്ന സ്കോറിന് തോറ്റാണ് സൈന പുറത്തായത്. ആദ്യ സെറ്റിന്‍െറ തുടക്കത്തില്‍ ലോക എട്ടാം നമ്പര്‍ താരമായ സൈനക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍, ശക്തമായി തിരിച്ചുവന്ന ചൈനീസ് താരം ലീഡ് നേടി സെറ്റ് സ്വന്തമാക്കി. മറ്റൊരു ചൈനീസ് താരം ലീ സുവേറിയാണ് ഫൈനലില്‍ യിഹാന് വാങ്ങിന്െറ എതിരാളി. ഞായറാഴ്ചയാണ് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.