സിഡ്നി: ഇന്ത്യയുടെ സൈന നെഹ്വാളും പുരുഷതാരം കെ. ശ്രീകാന്തും ആസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്‍െറ സെമിഫൈനലില്‍. 2013ലെ ലോകജേത്രിയായ തായ്ലന്‍ഡിന്‍െറ റാച്ചോനക് ഇന്റനോണിനെയാണ് സൈന വനിതകളുടെ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ മറികടന്നത്. ഏഴാം സീഡായ സൈന രണ്ടാം സീഡായ എതിരാളിക്കെതിരെ മികച്ചപ്രകടനം നടത്തി. 56 മിനിറ്റ് നീണ്ട പോരാട്ടത്തിന്‍െറ ആദ്യ സെറ്റ് 28-26ലാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റ് 21-16നും സൈനയുടെ കൈയിലൊതുങ്ങി. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ കൊറിയയുടെ ക്വാങ് ഹീ ഹീയോയെ നേരിട്ടുള്ള സെറ്റില്‍ തോല്പിച്ചാണ് ശ്രീകാന്ത് അവസാന നാലിലേക്ക് കുതിച്ചത്. സ്കോര്‍: 21-18, 21-17. ഡെന്മാര്ക്കിന്െറ ഹാന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിംഗസാണ് ശനിയാഴ്ച നടക്കുന്ന സെമിയില്‍ ശ്രീകാന്തിന്‍െറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.