സിഡ്നി: റിയോ ഒളിമ്പിക്സ് പ്രതീക്ഷകള്‍ക്ക് സുവര്‍ണ ശോഭപകര്‍ന്ന് സൈന നെഹ്വാളിന് ആസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ കിരീടം. ലോക എട്ടാം നമ്പറായ സൈന, കലാശപ്പോരാട്ടത്തില്‍ 12ാം റാങ്കുകാരി ചൈനയുടെ സണ്‍ യുവിനെ വീഴ്ത്തിയാണ് സീസണിലെ ആദ്യ കിരീടം ചൂടിയത്. സ്കോര്‍ 11-21, 21-14, 21-19. ആദ്യ ഗെയിമില്‍ തോല്‍വി വഴങ്ങിയെങ്കിലും രണ്ടും മൂന്നും ഗെയിം സ്വന്തമാക്കിയായിരുന്നു ലണ്ടന്‍ ഒളിമ്പിക്സ് വെങ്കലജേതാവായ സൈനയുടെ കിരീട നേട്ടം. 37.66 ലക്ഷം രൂപയാണ് സമ്മാനത്തുക.ക്വാര്‍ട്ടറിലും സെമി ഫൈനലിലുമായി രണ്ട് ലോകചാമ്പ്യന്മാരായ രച്നോക് ഇന്‍റനോന്‍, യിഹാന്‍ വാങ് എന്നിവരെ വീഴ്ത്തിയായിരുന്നു സൈന ഫൈനലില്‍ എത്തിയത്. 2014ലും ഇവിടെ കിരീടമണിഞ്ഞ സൈനയുടെ രണ്ടാം കിരീടനേട്ടമാണിത്.
സണ്‍ യുവിനെതിരെ അവസാന അഞ്ചുവട്ടവും ജയം സൈനക്കൊപ്പമായിരുന്നെങ്കിലും ഞായറാഴ്ച സിഡ്നി ഒളിമ്പിക് പാര്‍ക്കില്‍ കടുത്ത വെല്ലുവിളിയാണ് ചൈനയുടെ 22കാരി ഉയര്‍ത്തിയത്. ആദ്യ 18 മിനിറ്റിനുള്ളില്‍ ഒന്നാം ഗെയിം സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയ്മില്‍ ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം. ലോങ് റാലികളും കരുത്തുറ്റ ഷോട്ടുകളുമായി തിരിച്ചുപിടിച്ച സൈന 17-12ന് ലീഡ് ചെയ്തശേഷം ഗെയിം വിട്ടില്ല. നിര്‍ണായക മൂന്നാം ഗെയിമില്‍ സൈന നേരത്തേ ലീഡ് പിടിച്ചെങ്കിലും ഒപ്പത്തിനൊപ്പമായി മുന്നേറ്റം. ഒടുവില്‍ 20-17 എന്ന നിലയില്‍ ടൈബ്രേക്കറിലത്തൊതെ ഇന്ത്യന്‍താരം മത്സരവും കിരീടവും പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.