ജക്കാര്‍ത്ത: ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാള് രണ്ടാം റൗണ്ടില്‍ കടന്നു. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ മനു അത്രി-അശ്വിനി പൊന്നപ്പ സഖ്യം പരാജയപ്പെട്ടു. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ചൈനീസ് തായ്പേയുടെ പായ് യു പോയെയാണു മൂന്നു തവണ ചാമ്പ്യനായ സൈന പരാജയപ്പെടുത്തിയത്. ഇസ്തോര ഗെലോര ബങ് കര്‍ണോ സ്റ്റേഡിയത്തില്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ 21-11, 19-21, 21-15 എന്ന സ്കോറിനാണു ലോക 23ാം നമ്പര്‍ താരത്തെ സൈന പരാജയപ്പെടുത്തിയത്. ബുധനാഴ്ച നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ആതിഥേയരായ ഇന്തോനേഷ്യയുടെ ഫിത്രിയാനിയാണു സൈനയുടെ എതിരാളി.
അതേസമയം, ഇന്ത്യയുടെ മനു അത്രി-അശ്വിനി പൊന്നപ്പ മിക്സഡ് ഡബ്ള്‍സ് സഖ്യം സിംഗപ്പൂരിന്‍െറ യോങ് കായി ടെറി ഹീ-വെയ് ഹാന്‍ ടാന്‍ സഖ്യത്തോടു പരാജയപ്പെട്ടു. സ്കോര്‍ 14-21, 25-27.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.