ഒഡെൻസ: കിരീടത്തിനരികെ സൈന വീണ്ടുമൊരിക്കൽ വീണു. ഡെന്മാർക് ഒാപൺ വനിത സിംഗ്ൾസ് ഫൈനലിൽ ലോക ഒന്നാം നമ്പറായ തായ്ലൻഡുകാരി തായ് സു യിങ് മൂന്നു ഗെയിം നീണ്ട അങ്കത്തിലാണ് സൈനയെ തോൽപിച്ചത്. സ്കോർ: 13-21, 21-13, 6-21. രണ്ടുവർഷം മുമ്പ് ആസ്ട്രേലിയൻ ഒാപൺ കിരീടം ചൂടിയശേഷം ആദ്യമായി സൂപ്പർ സീരീസ് ഫൈനലിനിറങ്ങിയ സൈന മുൻനിര സീഡ് താരത്തിനു മുന്നിൽ പതറിപ്പോയി.
തായ് താരത്തിനു മുന്നിൽ സൈനയുടെ 13ാം തോൽവിയാണിത്. 18 തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണ മാത്രമേ ഇന്ത്യക്കാരി ജയിച്ചുള്ളൂ. 2013ന് ശേഷം തായ് സു യിങ്ങിനെതിരെ സൈനയുടെ തുടർച്ചയായ 11ാം തോൽവി കൂടിയാണിത്. കിരീടപ്പോരാട്ടത്തിെൻറ തുടക്കത്തിൽ തന്നെ സൈനയുടെ റാക്കറ്റ് പിഴച്ചു. സെർവിങ് പിഴവിലൂടെ തുടങ്ങിയ ഇന്ത്യക്കാരി 1-4ന് പിന്നിലായി. എന്നാൽ, 36 ഷോട്ട് നീണ്ട റാലിയിലൂടെ തായ് ഉഗ്രരൂപംതന്നെ കോർട്ടിൽ പ്രകടിപ്പിച്ചു.
സൈന തെറ്റുകൾ ആവർത്തിച്ചതോടെ തായ് യുവിെൻറ കുതിപ്പിന് വേഗമേറി. 3-9, 5-11ന് തുടങ്ങിയ ലീഡ് നിലനിർത്തി. ഇടവേളക്കുശേഷം സൈന ബാക്ഹാൻഡുകൾ ശക്തമാക്കി പോയൻറ് നേടിയെങ്കിലും 13-21ന് തായ് സു യിങ് ഗെയിം അനായാസം പിടിച്ചു.എന്നാൽ, രണ്ടാം ഗെയിമിൽ സൈന 3-1ന് തിരിച്ചുവരവ് വ്യക്തമാക്കി. ഇതിനിടെ, 41 ഷോട്ട് നീണ്ട റാലിയിൽ തായ് പോയൻറ് പിടിച്ചു. എങ്കിലും, ജംപിങ് സ്മാഷുകളോടെ സൈന 7-3ന് മുന്നേറി.
ആദ്യ ഗെയിമിെൻറ കടം വീട്ടി അതേ വീര്യത്തിൽ തന്നെ സൈന ഒപ്പമെത്തി (21-13). കളി നിർണായകമായ മൂന്നാം ഗെയിമിലേക്ക് നീങ്ങിയതോടെ പോരാട്ടം ഒപ്പത്തിനൊപ്പം തുടങ്ങി (2-2). എന്നാൽ, തുടർച്ചയായ പോയൻറുകളുമായി തായ് റോക്കറ്റ് വേഗത്തിൽ കുതിച്ചു. 2-11ൽനിന്ന് 6-21ൽ അവസാനിപ്പിച്ച് തായ് കിരീടം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.