ജപ്പാൻ ഒാപൺ: ശ്രീകാന്തും പ്രണോയിയും പുറത്ത്​

ടോക്യോ: ജപ്പാൻ ഒാപണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും പ്രണോയിയും പുറത്തായപ്പോൾ, മിക്​സഡ്​ ഡബ്​ൾസിൽ പ്രണവ്​ ചോപ്ര-എൻ. സിക്കി​ റെഡ്​ഡി സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. ലോക രണ്ടാം നമ്പർ താരം ​െഡന്മാർക്കി​​െൻറ വിക്​ടർ എക്​സൽസണിനോടാണ്​ ശ്രീകാന്ത്​ തോറ്റുപുറത്തായത്​.ഇന്തോനേഷ്യൻ ഒാപണും ആസ്​​േ​ട്രലിയൻ ഒാപണും പിടിച്ചടക്കിയ ശ്രീകാന്തിനെ 17-21,17-21 സ്​കോറിനാണ്​ ലോക രണ്ടാംനമ്പർ താരം മറികടന്നത്​.

ശ്രീകാന്തിനെതിരെ മൂന്നാം വിജയമാണ്​ എക്​സൽസണി​െൻറത്​. ചൈനയുടെ ഷി യുകിയോട്​ തോറ്റാണ്​ ഇന്ത്യയുടെ യു.എസ്​ ചാമ്പ്യൻഷിപ്​ ജേതാവായ എച്ച്​.എസ്​. പ്രണോയ്​ പുറത്തായത്​. സ്​കോർ 15-21, 14-21. അതേസമയം, കൊറിയൻ ജോടികളായ സോങ്​ ജെ സിയോ^ കിം ഹാെന സഖ്യ​ത്തെ തോൽപിച്ചാണ് പ്രണവ്​^ സിക്കി സഖ്യം സെമിയിലേക്ക്​ കുതിച്ചത്​. സ്​കോർ: 21-18, 9-21, 21-19. സെമിയിൽ ജപ്പാ​​െൻറ ടകുരോ ഹോകി^ സയാക ഹിരോട്ട സഖ്യ​ത്തോടാണ്​ ഇന്ത്യൻ ജോടികൾക്ക്​ ഏറ്റുമു​േട്ടണ്ടത്​. 

മറ്റു മത്സരത്തിൽ, പുരുഷ സിംഗ്​ൾസിൽ ലോക ഒന്നാം നമ്പർ താരം സൺ വാൻഹോ രണ്ടു തവണ ഒളിമ്പിക്​സ്​ ചാമ്പ്യനായ ലിൻഡാനെ ​േതാൽപിച്ച്​ സെമിയിലെത്തി. 21-15, 21-15 സ്​കോറിനാണ്​ ചൈനീസ്​ താരത്തെ, ജപ്പാ​​െൻറ ഒന്നാം നമ്പർ താരം തോൽപിച്ചത്​. ശ്രീകാന്തിനെ തോൽപിച്ച ഡെന്മാർക്ക്​ താരം വിക്​ടർ എക്​സൽസണിനോടാണ്​ സണ്ണിന്​ ഏറ്റുമു​േട്ടണ്ടത്​. വനിതകളിൽ ഇന്ത്യൻ താരം സിന്ധുവിനെ തോൽപിച്ച്​ മുന്നേറിയ നസോമി ഒകുഹാര 21-16, 23-21 സ്​കോറുകൾക്ക്​ അമേരിക്കയുടെ ബീവെൻ സാങ്ങിനെ​ ​േതാൽപിച്ച്​ സെമിയിലെത്തി.

Tags:    
News Summary - Japan Open: Srikanth, Prannoy Crash Out- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.