ടോക്യോ: ജപ്പാൻകാരി നസോമി ഒകുഹാരയോടുള്ള പി.വി. സിന്ധുവിെൻറ പ്രതികാര വിജയത്തിന് അഞ്ചു ദിവസത്തെ ആയുസ്സുമാത്രം. കൊറിയൻ ഒാപൺ ഫൈനലിൽ തന്നെ വീഴ്ത്തിയ പി.വി. സിന്ധുവിനെ സ്വന്തം നാട്ടുകാർക്കുമുന്നിൽ വിളിച്ചുവരുത്തി നിരുപാധികം കീഴടക്കി നസോമി ഒകുഹാര ജപ്പാൻ ഒാപണിെൻറ മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. കൊറിയൻ ഒാപണിെൻറ നിഴൽ മാത്രമായി സിന്ധു ഒതുങ്ങിപ്പോയപ്പോൾ 21-18, 21-8 എന്ന സ്കോറിനാണ് ഒകുഹാര പ്രതികാരം വീട്ടിയത്. കരോളിന മാരിനോട് തോറ്റ് സൈന നെഹ്വാളും ടൂർണമെൻറിൽനിന്ന് പുറത്തായി. അതേസമയം, കിഡംബി ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും ക്വാർട്ടറിലെത്തി.
ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വരുന്നത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ സിന്ധു തോറ്റപ്പോൾ കൊറിയൻ ഒാപൺ ഫൈനലിൽ സിന്ധു പകരം വീട്ടി. ഇൗ രണ്ട് മത്സരവും ഒന്നര മണിക്കൂറോളം നീണ്ടുനിന്നെങ്കിൽ ജപ്പാൻ ഒാപണിൽ 47 മിനിറ്റിൽ കളി തീർന്നു. ആദ്യ ഗെയിമിൽ 18-16 വരെ ലീഡ് പിടിച്ച സിന്ധു രണ്ടാം ഗെയിമിൽ തീർത്തും നിറം മങ്ങിപ്പോയി.
അതേസമയം, കരോളിനക്കെതിരെ രണ്ട് ഗെയിമിലും മുന്നിട്ടുനിന്ന ശേഷമാണ് സൈന കീഴടങ്ങിയത് (സ്കോർ 16-21, 13-21). ഹോേങ്കാങ്ങിെൻറ ഹു യുനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിലെത്തിയത് (സ്കോർ: 21-12, 21-11). ചൈനീസ് തായ്പേയിയുടെ സു ജെൻ ഹാവോയെ തോൽപിച്ച് പ്രണോയിയും ക്വാർട്ടർ പ്രവേശനം നേടി (സ്കോർ: 21-16, 23-21).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.