കൊച്ചി: ഇൗ വർഷം മുതൽ ദേശീയ സീനിയര്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷിപ്പുകളിൽ മുൻ നിര താരങ്ങൾ മത്സരിക്കുമെന്ന് ബാഡ്മിൻറണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. ഹിമാന്ത ബിശ്വ ശര്‍മ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ നാഗ്പൂരില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ലോകറാങ്കിങ്ങിലെ മുൻനിരക്കാരായ പി.വി സിന്ധു, സൈന നെഹ്വാൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പു വരുത്തും. സൈന 2010നുശേഷവും, സിന്ധു കഴിഞ്ഞ അഞ്ചുവര്‍ഷമായും ചാമ്പ്യൻഷിപ്പിൽ പെങ്കടുത്തിട്ടില്ല. ഈ വര്‍ഷം ഇതിന് മാറ്റം വരും. സമയബന്ധിതമായി ദേശീയ ടൂര്‍ണമെൻറുകള്‍ സംഘടിപ്പിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൈസ് മണി ഈ വര്‍ഷം മുതല്‍ 10ലക്ഷത്തിൽ നിന്ന് ഒരു കോടിയായി ഉയര്‍ത്തുമെന്നും അവർ പറഞ്ഞു.‘ബായ്’ നേതൃത്വത്തില്‍ രാജ്യത്തെ അഞ്ച് കേന്ദ്രത്തില്‍ കോച്ചിങ് സെൻററുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.