സരവാക് (മലേഷ്യ): കിരീടനേട്ടത്തോടെ സൈന നെഹ്വാളിന് പുതുവര്‍ഷത്തില്‍ തിരിച്ചുവരവ്. മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ഫൈനലില്‍ തായ്ലന്‍ഡിന്‍െറ 18കാരിയായ പോണ്‍പവീ ചോചുവോങ്ങിനെ നേരിട്ടുള്ള രണ്ട് ഗെയിമിനായിരുന്നു ലോക പത്താം റാങ്കുകാരിയായ സൈനയുടെ ജയം. സ്കോര്‍ 22-20, 22-20. റിയോ ഒളിമ്പിക്സിനിടെ ഏറ്റ പരിക്കുകാരണം ശസ്ത്രക്രിയയും കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സൈനയുടെ ഉജ്ജ്വല തിരിച്ചുവരവായിരുന്നു മലേഷ്യയില്‍ കണ്ടത്. കഴിഞ്ഞവര്‍ഷം ജൂണില്‍ ആസ്ട്രേലിയന്‍ ഓപണ്‍ ജയിച്ചശേഷം, ആദ്യ കിരീടമാണിത്.
ഓപണിങ് ഗെയിമില്‍ തുടര്‍ച്ചയായി നാല് പോയന്‍റ് നേടി സൈനയെ ഞെട്ടിഞ്ഞ ചോചുവോങ്ങിനായിരുന്നു മുന്‍തൂക്കം. ഇടവേളക്കുമുമ്പ് 5-11ന്‍െറ ലീഡും അവര്‍ നേടി. എന്നാല്‍, ശക്തമായി തിരിച്ചടിച്ച സൈന ഉടന്‍ മത്സരത്തില്‍ മുന്‍തൂക്കം നേടി (13-10), ഒടുവില്‍ 19-19ല്‍ നിന്നായിരുന്നു ആദ്യ ഗെയിം ജയിച്ചത്. രണ്ടാം ഗെയിമിന്‍െറ തുടക്കത്തിലും ചോചുവോങ്ങിനുതന്നെ മുന്‍തൂക്കം. മൂന്ന് പോയന്‍റ് ലീഡോടെ തുടങ്ങിയെങ്കിലും സൈനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒപ്പത്തിനൊപ്പം നീങ്ങിയ ഗെയിം 20-20ല്‍ നില്‍ക്കെ സൈന സ്വന്തമാക്കി. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല ജേതാവായ സൈനയുടെ കരിയറിലെ 23ാം കിരീടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.