സൂപ്പര്‍ സീരീസ്: ഫൈനല്‍സ് ശ്രീകാന്ത് പുറത്ത്

ദുബൈ: തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ ബി.ഡബ്ള്യു.എഫ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യന്‍താരം കെ. ശ്രീകാന്ത് പുറത്ത്. 37 മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍െറ വിക്ടര്‍ അക്സെല്‍സനിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് ശ്രീകാന്ത് പുറത്തായത്. സ്കോര്‍: 13-21, 18-21. ലോക ആറാം നമ്പര്‍ താരമായ വിക്ടര്‍ തുടക്കത്തില്‍ തന്നെ ലീഡെടുത്ത് ഇന്ത്യന്‍ താരത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ തിരിച്ചടിച്ച ശ്രീകാന്ത് 11-10 എന്ന നിലയിലേക്കത്തെി. പക്ഷേ ശ്രീകാന്തിന്‍െറ പിഴവുകള്‍ മുതലെടുത്ത വിക്ടര്‍ ഇടവേളക്ക് ശേഷം 16-11ന്‍െറ ലീഡ് നേടുകയും അധികം വൈകാതെ ഒന്നാം സെറ്റ് സ്വന്തമാക്കുകയും ചെയ്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.