???????????????? ????? ??????? ?????????? ?????? ??.??.? ???????????????? ???????? ????????? ???? ??????????? ???

തുമ്പയില്‍ ക്രിക്കറ്റ് ആരവം

തിരുവനന്തപുരം: അണ്ടര്‍ 23  സി.കെ.നായുഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ശനിയാഴ്ച തുമ്പ സെന്‍റ് സേവ്യേഴ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യമത്സരത്തില്‍ കേരളം ശക്തരായ മഹാരാഷ്ട്രയെ നേരിടും. ഇന്ത്യന്‍ താരവും കേരളത്തിന്‍െറ രഞ്ജി ക്യാപ്റ്റനുമായ സഞ്ജു സാംസണിന്‍െറ ചിറകിലേറി മഹാരാഷ്ട്രവീര്യത്തെ അടക്കിനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് കേരളം.  അതേസമയം, ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍െറ സഹകളിക്കാരനായ വിജയ് സോളിന്‍െറ നേതൃത്വത്തിലാണ് മഹാരാഷ്ട്ര ഇറങ്ങുന്നത്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദ്ദീന്‍, നിഖിലേഷ് സുരേന്ദ്രന്‍, അക്ഷയ് ചന്ദ്രന്‍, ഫാബിദ് ഫാറൂഖ്, ആനന്ദ് ജോസഫ്, അഭിഷേക് മോഹന്‍, ബാസില്‍ തമ്പി, വിഷ്ണു എന്‍. ബാബു, സല്‍മാന്‍ നിസാര്‍, അബ്ദുല്‍ സഫാര്‍, രഞ്ജിത്ത് ആര്‍.എസ്, ആഷിഷ് മാത്യു, പി.കെ. മിഥുന്‍, അതുല്‍ ഡയമ്ദ് സൗരി, സാലി വിശ്വനാഥ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.