നോട്ടിങ്ഹാം: ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് സ്കോറിലേക്ക് ബാറ്റുവീശി ഇംഗ്ളണ്ട്. പാകിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 50 ഓവറില്‍ മൂന്നു വിക്കറ്റിന് 444 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത്. 2006ല്‍ നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക നേടിയ ഒമ്പതു വിക്കറ്റിന് 443 റണ്‍സ് ആണ് ഇംഗ്ളണ്ട് മറികടന്നത്. 122 പന്തില്‍ 22 ബൗണ്ടറിയും നാലു സിക്സുമടക്കം 171 റണ്‍സടിച്ചുകൂട്ടിയ ഓപണര്‍ അലക്സ് ഹെയില്‍സാണ് റണ്‍വേട്ടക്ക് നേതൃത്വം നല്‍കിയത്. ജോ റൂട്ട് (86 പന്തില്‍ എട്ടു ഫോറടക്കം 85), ജോസ് ബട്ലര്‍ (51 പന്തില്‍ ഏഴു വീതം സിക്സും ഫോറുമടക്കം പുറത്താവാതെ 90), ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (27 പന്തില്‍ അഞ്ചു സിക്സോടെ പുറത്താവാതെ 57) എന്നിവരും വന്‍ സ്കോറിലേക്ക് കുതിക്കാന്‍ ടീമിനെ സഹായിച്ചു. 10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയ വഹാബ് റിയാസാണ് പാക് ബൗളര്‍മാരില്‍ ഏറ്റവും ഉദാരനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.