ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒമ്പതാം സീസണില്‍ പുതുതായി രൂപംകൊണ്ട രാജ്കോട്ട് ആസ്ഥാനമായ ഫ്രാഞ്ചൈസി ടീമിന് ഗുജറാത്ത് ലയണ്‍സ് എന്ന് പേരിട്ടു. ഇന്ത്യന്‍ താരം സുരേഷ് റെയ്നയാണ് ക്യാപ്റ്റന്‍. മുന്‍ ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ബ്രാഡ് ഹോഡ്ജ് കോച്ചാകും. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ടീമിന്‍െറ ലോഗോ പ്രകാശനം നടന്നു. ഫ്രാഞ്ചൈസി തെരഞ്ഞെടുത്ത ആദ്യ സ്ക്വാഡില്‍ റെയ്ന സംതൃപ്തി അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സില്‍ റെയ്നയുടെ സഹതാരങ്ങളായിരുന്ന രവീന്ദ്ര ജദേജ, ബ്രണ്ടന്‍ മക്കല്ലം, ഡ്വയ്ന്‍ ബ്രാവോ എന്നിവരെയും രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ജെയിംസ് ഫോക്നറെയുമാണ് ആദ്യഘട്ടത്തില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിനായുള്ള ബാക്കിതാരങ്ങളെ ശനിയാഴ്ച നടക്കുന്ന താരലേലത്തില്‍നിന്ന് നേടിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.