ടീം ഇന്ത്യ ഓട്ടോ പൈലറ്റ് മോഡില്‍ –ധോണി

ന്യൂഡല്‍ഹി: മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിജയപാത തുടരാന്‍ പ്രത്യേകനിര്‍ദേശങ്ങളൊന്നും ആവശ്യമില്ളെന്ന് ക്യാപ്റ്റന്‍ എം.എസ്. ധോണി. ആസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്കെതിരെയുമുള്ള ട്വന്‍റി20യില്‍ ഇന്ത്യ മികച്ചതായിരുന്നു. ആരെയും പരിക്ക് അലട്ടുന്നില്ല. എല്ലാവരും മികച്ച ഫോമില്‍. എണ്ണയിട്ട യന്ത്രം കണക്കെയാണ് ഇന്ത്യയുടെ പ്രകടനമെന്നും ക്യാപ്റ്റന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബൗളര്‍മാരുടെ പ്രകടനത്തിലും ക്യാപ്റ്റന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ലോകകപ്പിന് തെരഞ്ഞെടുത്ത 15 അംഗ ടീം സന്തുലിതമാണ്. നിരവധി പുതുമുഖങ്ങളുള്ള പാകിസ്താനെതിരെ ഏറ്റുമുട്ടുന്നത് പുതിയ അനുഭവമായിരിക്കുമെന്നും ധോണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.