കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം ജയം. രാജസ്ഥാനെ 18 റണ്‍സിന് തോല്‍പിച്ചു. ത്രിപുരയെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് ഝാര്‍ഖണ്ഡും ജമ്മു-കശ്മീരിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബും ടൂര്‍ണമെന്‍റില്‍ ആദ്യ ജയം സ്വന്തമാക്കി.
രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. വി.എ. ജഗദീഷ് (28), രോഹന്‍ പ്രേം (38), സഞ്ജു സാംസണ്‍ (25), സചിന്‍ ബേബി (പുറത്താകാതെ 15) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രാജസ്ഥാന്‍ ബൗളര്‍ എന്‍.ബി. സിങ് നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
എം.എന്‍. സിങ് (12), അങ്കിത് ലാംബ (13), പി.ആര്‍. യാദവ് (16) എന്നിവരുടെ വിക്കറ്റുകള്‍ പോയതോടെ രാജസ്ഥാന്‍ പരാജയം മണത്തു. പുറത്താകാതെ 42 റണ്‍സെടുത്ത രജത് ഭാട്ടിയ വാലറ്റക്കാര്‍ക്കൊപ്പം നടത്തിയ ചെറുത്തുനില്‍പാണ് രാജസ്ഥാനെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സിലത്തെിച്ചത്. കേരളത്തിനായി പി. പ്രശാന്ത് നാല് ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. രോഹന്‍ പ്രേം രണ്ടും റൈഫി വിന്‍സെന്‍റ് ഗോമസ്, വി.എ. ജഗദീഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ത്രിപുരക്കെതിരെ ഓപണര്‍മാരായ വിരാട് സിങ്ങിന്‍െറയും (65) ഇഷാങ്ക് ജാഗിയുടെയും (75) അര്‍ധ സെഞ്ച്വറികളാണ് ഝാര്‍ഖണ്ഡിന് അനായാസ ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ത്രിപുര ആര്‍.എ ഡേയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ (50 പന്തില്‍ പുറത്താകാതെ 77) പിന്‍ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. ഝാര്‍ഖണ്ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ 150 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
ജമ്മു-കശ്മീരിനെതിരെ 106 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലത്തെി. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയ മന്‍ദീപ് സിങ്ങും (58) പ്രഗത് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലത്തെിച്ചു. പഞ്ചാബിനായി ക്യാപ്ടന്‍ ഹര്‍ഭജന്‍ സിങ്ങും ബാല്‍തേജ് സിങ്ങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൊച്ചി സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ ജമ്മു-കശ്മീര്‍ സൗരാഷ്ട്രയെയും ഉച്ച കഴിഞ്ഞ് രാജസ്ഥാന്‍ ഝാര്‍ഖണ്ഡിനെയും നേരിടും. കളമശ്ശേരി സെന്‍റ് പോള്‍സ് ഗ്രൗണ്ടില്‍ ത്രിപുരക്കെതിരെയാണ് കേരളത്തിന്‍െറ കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.