മുഷ്താഖ് അലി ക്രിക്കറ്റ്: മൂന്നാം ജയം; കേരളം മുന്നില്‍

മുഷ്താഖ് അലി ക്രിക്കറ്റ്: മൂന്നാം ജയം; കേരളം മുന്നില്‍


കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കേരളം മുന്നില്‍. ത്രിപുരയെ എട്ട് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ഹാട്രിക് ജയത്തോടെ ബി ഗ്ര ൂപ്പില്‍ 12 പോയന്‍േറാടെ കേര ളം മുന്നിലത്തെി. മറ്റു മത്സരങ്ങളില്‍ ഝാര്‍ഖണ്ഡ് രാജസ്ഥാനെയും സൗരാഷ്ട്ര ജമ്മു-കശ്മീരിനെയും തോല്‍പിച്ചു.  
ആദ്യം ബാറ്റുചെയ്ത ത്രിപുര ഒരു പന്ത് ബാക്കിനില്‍ക്കെ 111 റണ്‍സിന് പുറത്തായി. കേരളത്തിനായി ബേസില്‍ തമ്പി 14 റണ്‍സിന് നാല് വിക്കറ്റ് നേടി. ലക്ഷ്യം പിന്തുടര്‍ന്ന കേരളം 16.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 49 പന്തില്‍ മൂന്നുവീതം സിക്സും ഫോറും അടക്കം പുറത്താകാതെ 56 റണ്‍സ് നേടിയ സഞ്ജു സാംസണിന്‍െറ പ്രകടനമായിരുന്നു കേരള ഇന്നിങ്സിന്‍െറ പ്രത്യേകത. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.