കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം ശക്തരായ സൗരാഷ്ട്രയെ അട്ടിമറിച്ചു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 165 റണ്‍സ് അടിച്ചുകൂട്ടിയ കേരളം 50 റണ്‍സിന്‍െറ ജയം നേടി. സൗരാഷ്ട്രയുടെ പോരാട്ടം 20 ഓവറില്‍ 115 റണ്‍സിന് അവസാനിച്ചു. ബി ഗ്രൂപ്പില്‍ നടന്ന മറ്റ് മത്സരങ്ങളില്‍ പഞ്ചാബ് ഏഴ് വിക്കറ്റിന് ഝാര്‍ഖണ്ഡിനെയും ത്രിപുര നാല് വിക്കറ്റിന് ജമ്മു-കശ്മീരിനെയും കീഴ്പ്പെടുത്തി. പഞ്ചാബിനെതിരെയാണ് ഇനി കേരളത്തിന്‍െറ അടുത്ത മത്സരം. റോഹന്‍ പ്രേമിന്‍െറയും(56), സചിന്‍ ബേബിയുടെയും(43), റൈഫി വിന്‍സന്‍റ് ഗോമസിന്‍െറയും(25) ബാറ്റിങ് പ്രകടനത്തിലാണ് കേരളം മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. മനുകൃഷ്ണന്‍, പ്രശാന്ത് പത്മനാഭന്‍ എന്നിവരുടെ ഉജ്ജ്വല ബൗളിങ്ങും ടീമിന് കരുത്തുപകര്‍ന്നു. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം നേടി.
സൗരാഷ്ട്ര ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജയ്ദേവ് ഉനട്ഘട്ടാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയ സൗരാഷ്ട്രയുടെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര 26 റണ്‍സിന് പുറത്തായി. തുടര്‍ന്ന് കാര്യമായ ചെറുത്തുനില്‍പില്ലാതെ വിക്കറ്റുകള്‍ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.