file photo

കേരളത്തിൻെറ വിജയക്കുതിപ്പ് ഝാര്‍ഖണ്ഡ് അവസാനിപ്പിച്ചു

കൊച്ചി: മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിൻെറ കുതിപ്പ് ഝാര്‍ഖണ്ഡ് അവസാനിപ്പിച്ചു. തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമാക്കിയിറങ്ങിയ കേരളം ആറ് വിക്കറ്റിനാണ് തോറ്റത്. ഝാര്‍ഖണ്ഡിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ് ചാമ്പ്യന്മാരെന്ന പകിട്ടോടെ കേരളം സൂപ്പര്‍ ലീഗിലെത്തി.  ഝാര്‍ഖണ്ഡ് ഗ്രൂപ്പില്‍ രണ്ടാമതായി. റണ്‍നിരക്കിന്‍െറ അടിസ്ഥാനത്തിലാണ് ഗ്രൂപ് ചാമ്പ്യന്മാരായത്. 20 പോയന്‍റ് വീതമാണ് ഇരുടീമും നേടിയത്. മറ്റു മത്സരങ്ങളില്‍ സൗരാഷ്ട്ര പഞ്ചാബിനെയും രാജസ്ഥാന്‍ ജമ്മു-കശ്മരിനെയും പരാജയപ്പെടുത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം സഞ്ജു വി. സാംസണും രോഹന്‍ പ്രേമും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ കേരളം ഏഴ് വിക്കറ്റിന് 169 റണ്‍സ് നേടി. സഞ്ജു 57 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്സുമടക്കം 87 റണ്‍സും  രോഹന്‍ പ്രേം 31 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന്് സിക്സുമടക്കം 47 റണ്‍സുമെടുത്തു. ഝാര്‍ഖണ്ഡിനായി ഷഹബാസ് നദീം മൂന്നും പ്രകാശ് സേട്ട് രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ മികച്ച രീതിയില്‍ മുന്നേറിയ ഝാര്‍ഖണ്ഡ് ഒരു ഓവറും നാല് വിക്കറ്റും ശേഷിക്കെയാണ് ജയം എത്തിപ്പിടിച്ചത്. 45 റണ്‍സസെടുത്ത ഇഷാന്ത് ജാഗിയാണ് ടോപ് സ്കോറര്‍.

പഞ്ചാബിനെതിരെ 19 റണ്‍സിനായിരുന്നു സൗരാഷ്ട്രയുടെ ജയം. ജമ്മു-കശ്മീരിനെതിരെ 45 റണ്‍സിന്‍െറ ജയമാണ് രാജസ്ഥാന്‍ നേടിയത്. നാല് മത്സരങ്ങള്‍ ജയിച്ച സൗരാഷ്ട്ര 16 പോയന്‍േറാടെ മൂന്നാമതും മൂന്ന് മത്സരങ്ങള്‍ ജയിച്ച പഞ്ചാബ് 12 പോയന്‍േറാടെ നാലാമതും എത്തി. രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച രാജസ്ഥാനും പഞ്ചാബും എട്ട് പോയന്‍റുമായി അഞ്ചും ആറും സ്ഥാനങ്ങള്‍ നേടി. 15 മുതല്‍ മുംബൈയിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍.





 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.