ചരിത്രം രചിച്ച് ക്രിസ്റ്റ്യാനോയുടെ ഗോളുകൾ

മഡ്രിഡ്: നാല് ഗോള്‍ വിസ്മയവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടന്നുകയറിയത് ചരിത്രത്തിലേക്ക്. സ്പാനിഷ് ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായാണ് ക്രിസ്റ്റ്യാനോ മെസ്സിക്കു പിന്നില്‍ ഇടമുറപ്പിച്ചത്. സെല്‍റ്റ വിഗോക്കെതിരെ റയല്‍ മഡ്രിഡ് 7-1ന് ജയിച്ച മത്സരത്തിലായിരുന്നു ക്രിസ്റ്റ്യാനോയുടെ നാല് ഗോള്‍ നേട്ടം. 337 മത്സരങ്ങളില്‍ 305 ഗോളടിച്ച് മെസ്സിയാണ് ഒന്നാമത്. 228 കളിയില്‍ 252 ഗോളുമായാണ് പോര്‍ചുഗീസ് താരം ലാ ലിഗ ഗോള്‍വേട്ടയില്‍ രണ്ടാമനായത്. ചുരുങ്ങിയ കളിയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരം കൂടിയായ ക്രിസ്റ്റ്യാനോ. 1955ല്‍ അത്ലറ്റികോ ബില്‍ബാവോയുടെ ടെല്‍മോ സാറ സ്ഥാപിച്ച റെക്കോഡിനെയാണ് മറികടന്നത്. 1940 മുതല്‍ 15 വര്‍ഷം സ്പെയിനില്‍ കളിച്ച സാറ 278 കളിയിലാണ് 251 ഗോളടിച്ചത്. പതിറ്റാണ്ടുകള്‍ സാറ കൈവശംവെച്ച റെക്കോഡ് കഴിഞ്ഞ സീസണിലാണ് ലയണല്‍ മെസ്സി മറികടന്നത്.സീസണ്‍ ഗോള്‍വേട്ടയില്‍ ക്രിസ്റ്റ്യാനോ ലൂയി സുവാരസിനെയും കടന്ന് ഒന്നാമതത്തെി. 28 കളിയില്‍ ക്രിസ്റ്റ്യാനോ 27ഉം സുവാരസ് 26ല്‍ 25 ഗോളും നേടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.