മുംബൈ: ഐ.പി.എല്ലില്‍ ഇര്‍ഫാന്‍ പത്താനെ സ്ഥിരനാി കരക്കിരുത്തുന്ന ക്യാപറ്റൻ ധോണിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കർ. പരസ്പരം എന്തോ പ്രശ്നമുണ്ടെന്ന് തോന്നിക്കും വിധമായിരുന്നു ധോണി ഇര്‍ഫാനെ കൈകാര്യം ചെയ്തത്. കഴിഞ്ഞ സീസണിലെ അവഗണന ഈ സീസണിലും പത്താന് ലഭിച്ചു.
ധോണിയുടെ ബാറ്റിങ്, ക്യാപ്റ്റന്‍സി രീതിക്കെതിരെയും ഗവാസ്കര്‍ രംഗത്തെത്തി. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിലെ തൻെറ കോളത്തിലാണ് ഗവാസ്ക്കറുടെ ആരോപണം.
ഫാഫ് ഡുപ്ലെസിസ്, സ്മിത്ത്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പരിക്കേറ്റു മടങ്ങിയ സാഹചര്യത്തിലെങ്കിലും പത്താൻെറ സാന്നിധ്യം ഒരുപക്ഷേ പൂണെ ടീമിനു ഉണര്‍വ് നല്‍കിയേനെ. കഴിഞ്ഞ സീസണുകളില്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ധോണിക്കായിരുന്നു. എന്നാല്‍ സ്കോറുയർത്തുന്നതിലും പിന്തുടരുന്നതിലും ധോണി പരാജയപ്പെടുകയാണെന്നും ഗവാസ്കര്‍ കുറ്റപ്പെടുത്തി. ഐ.പി.എല്ലിൽ ളിച്ച 12 മത്സരങ്ങളില്‍ ഒമ്പതിലും ധോണിയുടെ പൂണെ ടീം തോറ്റിരുന്നു. പോയൻറ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇപ്പോൾ ടീമുള്ളത്.
അതേ സമയം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായ ഗംഭീറടക്കമുള്ള താരങ്ങൾ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്ലിയാകട്ടെ കരിയറിലെ മികച്ച ഫോമിലാണ് കളിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് ടീമിൻെറ നായകനായ ധോണിയെയല്ല പൂണെയിൽ കാണുന്നത്. ധോണിയുടെ ക്യാപ്റ്റൻസിയും പത്താനെ കളിപ്പിക്കാത്തതം സോഷ്യൽ മീഡിയകളിൽ വിമർശത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.