ന്യൂഡൽഹി: വിമാനത്തിനകത്ത് മധ്യവയസ്കെൻറ പീഡനശ്രമത്തിന് ഇരയായ നടിയുടെ മതവും ദേശവും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാക്കി വിഷയം തിരിച്ചു വിടുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇന്ത്യൻ ബൗളർ ഇർഫാൻ പത്താൻ. പത്താൻ ട്വിറ്ററിലാണ് ജനങ്ങളുടെ മനോഭാവത്തിൽ വന്ന മാറ്റത്തെ കുറിച്ച് വാചാലനായി പോസ്റ്റ് ഇട്ടത്.
‘വിമാനത്തിൽ ഒരു പെൺകുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായി, എന്നാൽ ജനങ്ങൾ അവളുടെ മതവും ദേശവും ചർച്ച ചെയ്യുന്ന തിരക്കിലാണ്. നമ്മുടെ മനോഭാവത്തിൽ വരുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്’ പത്താൻ പറയുന്നു. കശ്മീരി സ്വദേശിയായ നടി വിമാനമിറങ്ങിയ ഉടനെ ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നാണ് താൻ നേരിട്ട അനുഭവം പങ്ക് വെച്ചത്. ഇതിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി നടിയുടെ മതവും ദേശവും പരാമർശിച്ചുള്ള പോസ്റ്റുകൾ വന്നിരുന്നു.
A girl was molested on an airline and the people are busy discussing nationality and religion.
— Irfan Pathan (@IrfanPathan) December 10, 2017
It amazes me what our mindset is becoming
അതേ സമയം േകാമൺവെൽത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ഗുസ്തിയിൽ സ്വർണ്ണം നേടിയ ബബിത േഫാഗട്ട് സംഭവത്തിൽ ശക്തമായി പ്രതികരിച്ച് വീഡിയോ പോസ്റ്റ് ചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ തന്നെ പ്രതികരിക്കണമെന്നും ഇങ്ങനെയുള്ളവരുടെ മുഖത്തടിക്കണമെന്നും അവർ പ്രതികരിച്ചു.
I appeal to all Girls#BeStrong #womerpower#ZairaWasim pic.twitter.com/3P7WevhzAB
— Babita Phogat (@BabitaPhogat) December 10, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.