കാബൂൾ: കാബൂൾ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പര അഫ്ഗാനിസ്താൻ റദ്ദാക്കി. ആക്രമണത്തിനുപിന്നിൽ പാകിസ്താൻ ഇൻറലിജൻറ്സ് ഏജൻസിയാണെന്ന ആരോപണമുയർന്നതോടെയാണ് പാകിസ്താനുമായി നടത്താനിരുന്ന ഹോം ആൻഡ് എവേ ട്വൻറി20 ക്രിക്കറ്റ് റദ്ദാക്കാൻ അഫ്ഗാൻ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.
ഇൗ വർഷത്തെ അഫ്ഗാനിസ്താെൻറ പ്രഥമ ട്വൻറി20 മത്സരമായിരുന്നു ഇത്. ജൂൈല-ആഗസ്റ്റ് മാസങ്ങളിലായി കാബൂളിൽെവച്ചായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. 2009ൽ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ ടീമിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിൽ ഒരു ക്രിക്കറ്റ് ടീമുകളും പരമ്പരക്കായി എത്തിയിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്തുവെക്കുന്ന അഫ്ഗാൻ ക്രിക്കറ്റ് ടീമിന് തീരുമാനം തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.