ലണ്ടൻ: അവസാന അങ്കത്തിൽ രുചിക്കൂെട്ടാരുക്കി കുക്കും വഴി വെട്ടിത്തെളിച്ച് റൂട്ടും ബാറ്റുവീശിയപ്പോൾ, കെന്നിങ്ടൺ ഒാവലിൽ ഇംഗ്ലണ്ടിന് എല്ലാം ഭദ്രം. കരിയറിലെ അവസാന ടെസ്റ്റിൽ 147 റൺസുമായി അലസ്റ്റയർ കുക്കും 125 റൺസുമായി ക്യാപ്റ്റൻ ജോ റൂട്ടും രണ്ടാം ഇന്നിങ്സിൽ റൺമലയൊരുക്കിയതോടെ, ചായക്ക് പിരിയുേമ്പാൾ ഇംഗ്ലണ്ടിന് 404 റൺസിെൻറ കൂറ്റൻ ലീഡ്.
സ്കോർ: ഇംഗ്ലണ്ട്- 332/10, 364. ഇന്ത്യ- 292.
ഒന്നാം ഇന്നിങ്സിൽ 40 റൺസിെൻറ നേരിയ ലീഡ് നേടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ ഒാപണർ കീറ്റൻ െജന്നിങ്സിനെയും (10) മുഇൗൻ അലിയെയും (20) പെെട്ടന്ന് നഷ്ടമായിരുന്നു. എന്നാൽ, കുക്കും ക്യാപ്റ്റൻ ജോ റൂട്ടും മൂന്നാം വിക്കറ്റിലൊരുക്കിയ കൂട്ടുകെട്ട് ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ബുംറയും ഷമിയും ഇശാന്ത് ശർമയും ജദേജയും മാറിമാറി എറിഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. അൽപം വേഗത്തിൽ കുക്കും ക്ഷമയോടെ റൂട്ടും സെഞ്ച്വറിയിലേക്ക് നീങ്ങി.
അവസാന അങ്കത്തിൽ തങ്ങളുടെ ‘പാചകക്കാരൻ’ ബാറ്റുയർത്തുന്നതു കാണാൻ ആരാധകർ കാത്തിരുന്നു. കുക്കിെൻറ സിംഗ്ളിനും ഡബ്ളിനും ഇടവേളകളിലെ ഫോറിനും നിറഞ്ഞ കൈയടികളുമായി ആരാധകർ ഒപ്പംകൂടി. ഒടുവിൽ ഉച്ചഭക്ഷണത്തിനു മുേമ്പ സ്റ്റേഡിയം കാത്തിരുന്ന മുഹൂർത്തം. കരിയറിലെ അവസാന അങ്കത്തിൽ അലസ്റ്റയർ കുക്ക് വാനിലേക്ക് ബാറ്റുയർത്തി. ടെസ്റ്റ് കരിയറിലെ 33ാം സെഞ്ച്വറി. പിന്നാലെ ക്യാപ്റ്റനും 100 കടന്നു.
റൂട്ടിെൻറ 14ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒടുവിൽ റൂട്ടിനെ (125) ഹനുമ വിഹാരി പുറത്താക്കുേമ്പാൾ, പാറപോലെ ഉറച്ചുനിന്ന കുക്ക്-റൂട്ട് കൂട്ടുകെട്ടിൽ 259 റൺസ് പിറന്നിരുന്നു. ക്യാപ്റ്റനു പിന്നാലെ കുക്കും (147) മടങ്ങി. വിഹാരി തന്നെയാണ് ചരിത്ര മുഹൂർത്തത്തിൽ കുക്കിനെ പറഞ്ഞയച്ചത്. ഇന്ത്യൻ താരങ്ങളുടെ അഭിനന്ദനങ്ങളേറ്റുവാങ്ങി താരം പവിലിയനിലേക്ക്. പിന്നീടെത്തിയ ജോണി ബെയർസ്റ്റോക്കും (18) ജോസ് ബട്ലറിനും(0) ആയുസ്സ് കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.