ലണ്ടൻ: 117 ദിവസത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ക്രിക്കറ്റിെൻറ ആവേശം തണുപ്പിച്ച് മഴ. ഇംഗ്ലണ്ട്-വിൻഡീസ് പരമ്പരയിലെ ഒന്നാം ടെസ്റ്റാണ് മഴകാരണം ഏറെ വൈകി തുടങ്ങിയത്. ടോസിടാൻ പോലും അനുവദിക്കാതെ മഴ പെയ്തപ്പോൾ, മൂന്ന് മണിക്കൂർ വൈകിയാണ് കളിതുടങ്ങിയത്. ടോസ് നേടി ഇംഗ്ലണ്ട് ആദ്യ ബാറ്റിങ്ങിനിറങ്ങി മൂന്നോവർ കഴിയുേമ്പാഴേക്കും വീണ്ടും മഴയെത്തി.
അതിനിടെ ആതിഥേയർക്ക് ഓപണർ ഡൊമിനിക് സിബ്ലി (0) ഷാനോൺ ഗബ്രിയേലിെൻറ പന്തിൽ ക്ലീൻ ബൗൾഡായി. അരമണിക്കൂർ കഴിഞ്ഞാണ് വീണ്ടും കളി തുടങ്ങിയത്. അങ്ങനെ ഇന്നിങ്സിനിടെ മഴ കളി മുടക്കിയത് രണ്ടു തവണ. ശേഷം, ആകാശം തെളിഞ്ഞേതാടെ റോറി ബേൺസും (20 നോട്ടൗട്ട്), ജോ ഡെൻലിയും (14 നോട്ടൗട്ട്) ക്രീസിൽ നിലയുറപ്പിച്ചാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
ആദ്യ ദിനം അവസാനിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 35 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.