തിരുവനന്തപുരം: 22 വാര പിച്ചിൽ ഏന്തിവലിയുന്ന കേരള ക്രിക്കറ്റിെന ഫോമിലാക്കാൻ ഇതിഹാസ പരിശീലകൻ ഡേവ് വാട്ട്മോർ വരുന്നു. മുൻ ആസ്ട്രേലിയൻ താരവും പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളുടെ പരിശീലകനുമായിരുന്ന ഡേവ് വാട്ട്മോറിനെ കേരള ടീമിെൻറ പരിശീലകനാക്കാനുള്ള ശ്രമത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇതുസംബന്ധിച്ച ചർച്ച അന്തിമഘട്ടത്തിലാണ്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ആറുമാസത്തേക്കാണ് കരാർ. 30 ലക്ഷം രൂപയാണ് വാട്ട്മോർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഉന്നത കെ.സി.എ ഭാരവാഹി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതാദ്യമായാണ് കേരള ക്രിക്കറ്റിെൻറ പരിശീലകനായി വിദേശകളിക്കാരൻ വരുന്നത്. മാർച്ച് 22ന് ചെന്നൈയിൽ വാട്ട്മോറുമായി അന്തിമ കൂടിക്കാഴ്ച നടക്കും. അതിനുശേഷം മാത്രമേ വിവരം ഔദ്യോഗികമായി പുറത്തുവിടൂ. നേരത്തെ മുഷ്താഖ് അലി ട്വൻറി-20 ടൂർണമെൻറിന് മുന്നോടിയായി ചെന്നൈ എസ്.ആർ.എം.സിയിൽ ടീം അംഗങ്ങളുമായും കെ.സി.എ ഭാരവാഹികളുമായും വാട്ട്മോർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ സീസണിലെ എല്ലാ ടൂർണമെൻറുകളിലും കേരളത്തിെൻറ പ്രകടനം മോശമായിരുന്നു. മറുനാടൻ താരങ്ങളെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. പ്രാഥമിക റൗണ്ടിലെ ആദ്യഘട്ടത്തിൽ തന്നെ പുറത്തായ ടീം, വിജയ്ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിലെ ആറുകളികളിൽ അഞ്ചിലും തോറ്റു. മുഷ്താഖ് അലി ട്വൻറി-- 20 ടൂർണമെൻറിൽ അഞ്ചിൽ മൂന്നിലും തോറ്റ് നാണക്കേടിെൻറ പടുകുഴിയിലിരിക്കെയാണ് വിദേശ പരിശീലകെനക്കുറിച്ച് അസോസിയേഷൻ ആലോചിച്ച് തുടങ്ങിയത്. തുടർന്നാണ് ചെന്നൈ എസ്.ആർ.എം.സിയിൽ ഉണ്ടായിരുന്ന വാട്ട്മോറിനെ മുൻ കേരള ക്രിക്കറ്റ് താരത്തിെൻറ സഹായത്തോടെ ഭാരവാഹികൾ സമീപിച്ചത്. നിലവിൽ മുൻ ഇന്ത്യൻ താരവും മലയാളിയുമായ ടിനു യോഹന്നാനാണ് ടീമിെൻറ താൽക്കാലിക കോച്ച്. രഞ്ജി േട്രാഫി മത്സരങ്ങൾക്കിടെ പി. ബാലചന്ദ്രനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. 2020 ഒാടെ ടീമിനെ ദേശീയനിലവാരത്തിലേെക്കത്തിക്കുക എന്നതാണ് അസോസിയേഷെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.