മുംബൈ: ടീം ഇന്ത്യയുെട വർണക്കുപ്പായത്തിൽ സച്ചിൻ തെണ്ടുൽക്കർ തെൻറ അവസാന മത്സരം കളിച്ചിട്ട് എട്ടുവർഷം പൂർ ത്തിയാകുന്നു. 2012 മാർച്ച് 18ന്ബംഗ്ലദേശിൽ നടന്ന ഏഷ്യകപ്പിലാണ് ക്രിക്കറ്റ് ഇതിഹാസം തെൻറ അവസാന അന്താരാഷ് ട്ര ഏകദിനം കളിക്കാനിറങ്ങിയത്. ഇതിനുശേഷം ഏകദിനത്തിൽ കളത്തിലിറങ്ങാതിരുന്ന സച്ചിൻ 2012 ഡിസംബർ 23നാണ് ഏകദിനത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
മിർപ്പൂർ ഷേർ ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ മുഹമ്മദ് ഹഫീസിെൻറയും നാസിർ ജംഷീദിെൻറയും സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യക്ക് മുമ്പിൽ 329 റൺസിെൻറ റൺമല ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അഞ്ചു ബൗണ്ടറികളും ഒരു സിക്സറുകളുമടക്കം 52 റൺസ് കുറിച്ചാണ് സച്ചിൻ മടങ്ങിയത്. ഇനിയൊരിക്കലും സച്ചിനെ നീലക്കുപ്പായത്തിൽ കാണാനാകില്ല എന്ന സത്യം അന്നാരും അറിഞ്ഞതേയില്ലായിരുന്നു.
സ്ലിപ്പിൽ യൂനുസ്ഖാെൻറ കൈകളിലെത്തിച്ച് പാക് സ്പിന്നർ സഈദ് അജ്മലാണ് സച്ചിെൻറ വിക്കറ്റ് നേടിയത്. 183 റൺസുമായി വിരാട് കോഹ്ലി കളം നിറഞ്ഞ മത്സരത്തിൽ ആറുവിക്കറ്റിന് ഇന്ത്യ പാകിസ്താനെ തകർത്തിരുന്നു. 463 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിച്ച സച്ചിെൻറ അവസാന ഏകദിനത്തിലാണ് വിരാട് കോഹ്ലി തെൻറ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 183 റൺസ് കുറിച്ചതെന്ന കൗതുകവുമുണ്ട്.
സച്ചിൻ യുഗത്തിെൻറ അന്ത്യത്തിന് ശേഷം ഇന്ത്യൻ ബാറ്റിങിെൻറ ദീപശിഖ വിരാട് കോഹ്ലി ഏറ്റെടുക്കുന്ന ക്രിക്കറ്റിെൻറ യാദൃശ്ചികതക്ക് കൂടിയായിരുന്നു അന്ന് മിർപ്പൂർ സാക്ഷ്യം വഹിച്ചത്. ഏഷ്യകപ്പിലെ ഇതിനുതൊട്ടുമുമ്പുള്ള ബംഗ്ലദേശിനെതിരായ മത്സരത്തിലായിരുന്നു സച്ചിൻ തെൻറ നൂറാം സെഞ്ച്വറി കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.