ടീമിലെടുക്കാത്തതിന്​ സെലക്​ടറെ തല്ലി; ആജീവനാന്ത വിലക്ക്​ നൽകണമെന്ന്​ ഗംഭീർ

ന്യൂഡൽഹി: അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടറെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിൽ ശക്​തമ ായ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾ. മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ച െയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയായിരുന്നു ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍ നടക്കുന്നതിനിടെ ടീമില ്‍ സെലക്ഷന്‍ കിട്ടാതിരുന്ന അനുജ് ദേധ എന്ന കളിക്കാര​​െൻറ നേതൃത്വത്തിലായിരുന്നു ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്.

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത്​ തന്നെ ഇങ്ങനെയൊരു സംഭവം നടന്നതിൽ വെറുപ്പ്​​ തോന്നുന്നുവെന്ന്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഗൗതം ഗംഭീർ പ്രതികരിച്ചു. ടീമിലെടുക്കാത്തതി​​െൻറ പേരിൽ ആക്രമം നടത്തിയ താരത്തിന്​ ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക്​ നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുറ്റവാളിക്ക്​ കഠിനമായ ശിക്ഷ നൽകുമെന്നാണ്​ ത​​​െൻറ പ്രതീക്ഷയെന്ന്​ വിരേന്ദ്രർ സെവാഗ്​ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായി താരം കൂട്ടിച്ചേർത്തു.

ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തി​​െൻറ സഹോദരന്‍ നരേഷിനെയും അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ തലയ്ക്കും കാലിലും പരിക്കേറ്റ ഭണ്ഡാരിയെ സന്ത് പരമാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭണ്ഡാരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Gautam Gambhir's Angry Post After Player Attacks Ex-Cricketer-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.