ദുബൈ: ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ താരങ്ങൾക്ക് ഏകദിന റാങ്കിങ്ങിൽ കുതിപ്പ്. ബാറ്റ്സ്മാൻമാരിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോഹ്ലിക്ക് തൊട്ടുപിന്നിലായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ രണ്ടാം സ്ഥാനത്തെത്തി. ഇതു രണ്ടാം തവണയാണ് രോഹിത് ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ രണ്ടാമതെത്തുന്നത്.
നേരത്തേ, കഴിഞ്ഞ ജൂലൈയിൽ കരിയറിലാദ്യമായി താരം രണ്ടാമതെത്തിയിരുന്നു. ടൂർണമെൻറിൽ 317 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് താരത്തിന് നേട്ടമായത്. അതോടൊപ്പം ഏഷ്യകപ്പിൽ 342 റൺസുമായി മാൻ ഒാഫ് ദി സീരീസായ ശിഖർ ധവാനും റാങ്കിങ്ങിൽ മുന്നേറി.
നാലു സ്ഥാനം മെച്ചപ്പെടുത്തിയ ധവാൻ അഞ്ചാം സ്ഥാനത്തെത്തി. ബൗളർമാരിൽ ജസ്പ്രീത് ബുംറയാണ് ഒന്നാമൻ. മികച്ച പ്രകടനം നടത്തിയ കുൽദീപ് യാദവ് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.