കൊൽക്കത്ത: പിങ്ക് പന്തുമായി പകൽ-രാത്രി പോരാട്ടത്തിെൻറ ആരവത്തിലേക്ക് ഉണരുന്ന ഈ ഡൻ ഗാർഡൻസ് ൈമതാനത്ത് ഇന്ത്യയെന്ന മഹാമേരുവിനോട് പൊരുതി നിൽക്കുമോ ബംഗ്ലാദേശ്? ശൈഖ് ഹസീനയും മമത ബാനർജിയും സചിൻ ടെണ്ടുൽകറുമടങ്ങുന്ന വി.വി.ഐ.പി നിര കളി കാണാനെത് തുന്ന രണ്ടാം ടെസ്റ്റിൽ അനായാസ ജയവുമായി ഇന്ത്യ തൂത്തുവാരാൻ ഒരുങ്ങുേമ്പാൾ രാത്രിയു ടെ ആനുകൂല്യം മുതലെടുത്ത് തിരിച്ചുപിടിക്കാൻ ബംഗ്ലാദേശ് പടയൊരുക്കുന്നു.
ബി. സി.സി.ഐ തലപ്പത്ത് പുതുതായി എത്തിയ ദാദയുടെ സ്വന്തം നാട്ടിലെ കളിയാരവത്തിന് സവിശ േഷതകളേറെ. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പകൽ-രാത്രി ഫോർമാറ്റിൽ ടെസ്റ്റ് കളിക്ക ുന്നുവെന്നതുതന്നെ ഒന്നാമത്തേത്. പിങ്ക് പന്തുപയോഗിച്ച് ചരിത്രത്തിലെ 12ാമത്തെ മത്സ രം.
പക്ഷേ, പിങ്ക് പന്തുകളിൽ കളിക്കുന്നതിെൻറ ആശങ്ക പന്തെറിയുന്നവർ മാത്രമല്ല, ബാറ്റ്സ്മാനും ക്യാപ്റ്റന്മാരും ഒരുപോലെ പങ്കുവെക്കുന്നുണ്ട്. പകൽ-രാത്രി കളിയാകുേമ്പാൾ പേസർമാർ തളർന്നുപോകുമോയെന്ന ആധി മറുവശത്ത്. വി.ഐ.പികളെ സുരക്ഷാവലയത്തിലാക്കുന്ന തിരക്കിനിടെ കാണികളെ ആർക്കു വേണം എന്നതാകുമോ സ്ഥിതിയെന്ന ശങ്കയും ബാക്കി. എന്നാലും, റെക്കോഡിട്ട് കാണികൾ ഒഴുകുമെന്നുതന്നെയാണ് കണക്കുകൂട്ടൽ.
പകൽ-രാത്രി പോരാട്ടത്തിന് ഏഴു വർഷം മുമ്പ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗീകാരം നൽകിയിരുന്നുവെങ്കിലും ‘ദാദ’ എത്തിയതോടെയാണ് ഇന്ത്യ വിഷയം ആദ്യമായി ഗൗരവമായി പരിഗണിക്കുന്നത്. ബംഗ്ലാദേശും ഒപ്പം നിന്നതോടെ സാൾട്ട്ലേക്ക് രാജ്യത്തെ ആദ്യ വേദിയായി. പിങ്ക് പന്തുകളാകാമെന്ന് തീരുമാനമായെങ്കിലും അതിൽ തെരഞ്ഞെടുത്ത എസ്.ജി പന്തുകളെ ചൊല്ലിയായി പിന്നെ ബഹളം. സൂര്യാസ്തമയത്തിനുശേഷം പന്ത് കാണാൻ പ്രയാസമുണ്ടെന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ പരിഹാരമൊന്നുമില്ലെങ്കിലും കളി കേമമാകുമെന്നു തന്നെയാണ് ബി.സി.സി.ഐ കണക്കുകൂട്ടൽ.
ബാറ്റിങ്ങിൽ മായങ്ക്-രോഹിത് കൂട്ടുകെട്ട് നൽകുന്ന ആത്മവിശ്വാസവും പേസർമാരുടെ ഗംഭീര പ്രകടനവുമാണ് ഇന്ത്യയെ സ്വന്തം മണ്ണിൽ തുടർച്ചയായ 12ാം ജയെമന്ന സ്വപ്നനേട്ടത്തിലേക്ക് നയിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ ടീമിൽ ചിലരെങ്കിലും നേരേത്ത പിങ്ക് പന്തുകളുമായി കളിച്ചിട്ടുണ്ടെങ്കിലും ബംഗ്ലാദേശിന് ഇത് പുതുമയാണ്. ശാകിബ് പുറത്തിരിക്കുന്ന സന്ദർശകനിരക്ക് ആത്മവിശ്വാസത്തോടെ ഇന്ത്യയെ എതിരിടാൻ ഇതുവരെയുമായിട്ടില്ല.
മുഅ്മിനുൻ ഹഖ് നയിക്കുന്ന ടീമിൽ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ ദുർബലവുമാണ്. എങ്കിലും പൊരുതാൻതന്നെയാണ് ടീം ഇന്ന് പാഡുകെട്ടുന്നത്.
വല്ലപ്പോഴും മതി, ‘ശീല’മാക്കേണ്ടെന്ന് കോഹ്ലി
കൊൽക്കത്ത: പകൽ-രാത്രി മത്സരമായതോടെ ടെസ്റ്റ് കാണാനും ജനം ഇരച്ചെത്തുമെന്നായെങ്കിലും പുറംകളി കണ്ട് മയങ്ങേണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാറ്റ്സ്മാനും ബൗളറുമാണ് കളിയിൽ പ്രധാനമെന്നും അവരെയാണ് പരിഗണിക്കേണ്ടതെന്നും ക്യാപ്റ്റൻ പറയുന്നു.
‘‘ ടെസ്റ്റ് പകൽ-രാത്രി മത്സരം എന്ന ഫോർമാറ്റിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. രാവിലെയുള്ള ആദ്യ സെഷൻ സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഇല്ലാതായിപ്പോകും. ആവേശം പലനിലക്ക് കൊണ്ടുവരാമെങ്കിലും ആസ്വാദ്യത മാത്രമാകരുത് ലക്ഷ്യം. രാവിലത്തെ സെഷൻ അതിജീവിക്കുകയെന്ന ബാറ്റ്സ്മാെൻറ വലിയ കടമ്പയും അവരെ പുറത്താക്കാൻ ബൗളറുടെ ശ്രമവുമാണ് ക്രിക്കറ്റ് നൽകുന്ന ആസ്വാദ്യത.
രാത്രിയിൽ കാണാൻ വരുന്നവർ യഥാർഥ കളി കാണാൻ പകലിലായാലും എത്തണം. ടെസ്റ്റ് മത്സരം പകൽ-രാത്രിയെന്നത് പതിവാക്കരുത്. വല്ലപ്പോഴുമാകാം’- കോഹ്ലി നയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.