ന്യൂഡൽഹി: ആദ്യ ടെസ്റ്റിലെ തോൽവി ക്ഷമിച്ചു. ഇപ്പോൾ ലോഡ്സിൽ ഇന്നിങ്സിന് കൂടി തോറ്റതോടെ ടീം ഇന്ത്യക്കെതിരെ വാളൂരിപ്പിടിച്ച് മുൻ താരങ്ങൾ രംഗത്തിറങ്ങി. ഇംഗ്ലീഷ് മണ്ണിലെ ദയനീയ കീഴടങ്ങലിനെതിരെ മുൻ താരങ്ങളായ വിരേന്ദർ സെവാഗ്, ബിഷൻ സിങ് ബേദി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബെർമിങ്ഹാമിൽ നടന്ന ഒന്നാം ടെസ്റ്റിൽ വിരാട് കോഹ്ലി ഒറ്റയാനായി ചെറുത്തുനിന്നപ്പോൾ 31റൺസിനാണ് പൊരുതി തോറ്റത്.
ലോഡ്സിൽ പ്രതീക്ഷകളോടെയെത്തിയപ്പോൾ, കോഹ്ലിയും പോരാട്ടം നിർത്തി. ഇന്ത്യക്ക് ഇന്നിങ്സിനും 159 റൺസിനും വൻ തോൽവി. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടും ജയിച്ച ആതിഥേയർ 2-0ന് ലീഡെഡുത്തു. ഇതോടെ പരമ്പര വിജയമെന്ന ഇന്ത്യൻ സ്വപ്നം ബാലികേറാമലയായി മാറി.
‘ഇന്ത്യയുടെ പ്രകടനം അതിദയനീയം. തോൽക്കുേമ്പാഴും തളരുേമ്പാഴുമാണ് ടീമിന് പിന്തുണ വേണ്ടത്. പൊരുതാൻ പോലുമാവാതെ കീഴടങ്ങുന്ന കാഴ്ച നിരാശജനകമാണ്. ഇൗ വീഴ്ചയിൽനിന്നും തിരിച്ചുവരാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ടീം ഇന്ത്യക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ -വിരേന്ദർ സെവാഗ്
വീഴ്ചകളിൽ നിന്ന് പാഠം പഠിച്ച് ഇന്ത്യ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വി.വി.എസ്. ലക്ഷ്മണിെൻറ പ്രതികരണം.
‘തീർത്തും പ്രതികൂലമായിരുന്നു സാഹചര്യങ്ങൾ. പൊരുതാനാവാതെ കീഴടങ്ങിയതിെൻറ കാരണം മനസ്സിലാവുന്നില്ല. വീഴ്ചകളിൽനിന്ന് പാഠമുൾകൊണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു’ -വി.വി.എസ്. ലക്ഷ്മൺ.
‘രണ്ട് ഇന്നിങ്സിലായി വെറും 82ഒാവർ മാത്രമേ ഇന്ത്യക്ക് ബാറ്റ്ചെയ്യാനായുള്ളൂ. വീഴ്ചകളിൽനിന്ന് പാഠം പഠിച്ചില്ല. ബാറ്റിലും ബൗളിലും നിരാശപ്പെടുത്തി. പൊരുതാനാവാതെ കീഴടങ്ങിയതാണ് സങ്കടകരം. ബാറ്റിങ്ങിൽ ഒരാൾപോലും ആത്മവിശ്വാസത്തോടെ കളിച്ചില്ല’ -മുഹമ്മദ് കൈഫ്.
‘പൊരുതാൻ ഒരുങ്ങാതെ, പ്രതിരോധാത്കമായിരുന്നു ഇന്ത്യയുടെ പ്രകടനം. ഇംഗ്ലീഷ് ബൗളർമാർക്ക് മേധാവിത്വം സ്ഥാപിക്കാൻ അവസരംനൽകിയ നമ്മുടെ ബാറ്റിങ്ങ് നിര, സ്വാഭാവിക സ്ട്രോക്കിന് പോലും മുതിർന്നില്ല’ -വിനോദ് കാംബ്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.