ലണ്ടൻ: കെന്നിങ്ടൺ ഒാവലിലെ ഇരിപ്പിടങ്ങെളല്ലാം ചൊവ്വാഴ്ച കാലിയായിരുന്നു. പരമ്പര നേരത്തേ തന്നെ നേടിയ ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റും ജയിച്ചുവെന്നുറപ്പിച്ച് തിങ്കളാഴ്ച സ്റ്റേഡിയം വിട്ട ആരാധകർക്ക്, പൂരം കഴിഞ്ഞ ഉത്സവപ്പറമ്പിലെ ചടങ്ങുതീർപ്പ് മാത്രമായിരുന്നു അവസാനദിവസത്തെ കളി. പക്ഷേ, കഴിഞ്ഞ മത്സരങ്ങളിലൊന്നും കണ്ടതായിരുന്നില്ല ചൊവ്വാഴ്ച.
ഇംഗ്ലീഷുകാർ ഉയർത്തിയ റൺ മലക്ക് മുന്നിൽ പതറിപ്പോവുന്നവർ, പതിവില്ലാത്ത മനസ്സാന്നിധ്യത്തോടെ ആഞ്ഞടിച്ചപ്പോൾ, ഇന്ത്യ ജയിക്കുമെന്ന പ്രതീക്ഷയെത്തി. എന്നാൽ, എല്ലാം അണയാനുള്ള വിളക്കിെൻറ ആളിക്കത്തൽ മാത്രമായിരുന്നു. പരമ്പരയിൽ ആദ്യമായി ഫോമിലെത്തിയ ലോകേഷ് രാഹുലും (149) കന്നി സെഞ്ച്വറി കുറിച്ച ഋഷഭ് പന്തും (114 ) കാഴ്ച്ചവെച്ച തകർപ്പൻ ഇന്നിങ്സിനൊടുവിൽ ഇന്ത്യ ദയനീയമായി കീഴടങ്ങി. അഞ്ചാം ടെസ്റ്റിൽ 118 റൺസിന് ഇന്ത്യയെ തോൽപിച്ച് ഇംഗ്ലണ്ടിന് പരമ്പര 4-1ന് സ്വന്തം. വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി കുറിച്ച കുക്കാണ് മാൻ ഒാഫ് ദി മാച്ച്. സ്കോർ: ഇംഗ്ലണ്ട്-332, 423/8 ഡിക്ല. ഇന്ത്യ-292, 345.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 423 റൺസും ആദ്യ ഇന്നിങ്സിലെ ലീഡും ഉൾപ്പെടെ 464 റൺസാണ് ഇന്ത്യക്ക് മുന്നിൽ വിജയലക്ഷ്യമൊരുക്കിയിരുന്നത്. കൂറ്റൻ ലക്ഷ്യത്തിനുമുന്നിൽ പാഡുകെട്ടിയിറങ്ങിയപ്പോൾ മുട്ടിടിച്ച് തുടങ്ങിയ ഇന്ത്യ പക്ഷേ, അവസാനദിനം ഗിയർ മാറ്റുകയായിരുന്നു. സ്കോർബോർഡിൽ രണ്ടു റൺസ് മാത്രം ചേർക്കുന്നതിനിടെ ശിഖർ ധവാൻ (1), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോഹ്ലി (0) എന്നിവരെ നഷ്ടമായ ഇന്ത്യയെ രാഹുലും അജിൻക്യ രഹാനെയും ചേർന്ന് മൂന്നാം ദിനം പിരിയുേമ്പാൾ മൂന്നിന് 58 എന്ന നിലയിലെത്തിച്ചിരുന്നു.
അഞ്ചാം ദിനം സൂക്ഷ്മതയോടെ കളിച്ച ഇരുവരും കൂടുതൽ നഷ്ടങ്ങളില്ലാതെ 120 റൺസ് വരെയെത്തിച്ചു. എന്നാൽ, അടുത്തടുത്ത ഒാവറുകളിൽ രഹാനെയെയും (37) ആദ്യ ഇന്നിങ്സിലെ അർധ സെഞ്ച്വറിക്കാരൻ ഹനുമ വിഹാരിയെയും (0) പുറത്താക്കിയ ഇംഗ്ലണ്ട് വിജയം മണത്തു. എന്നാൽ, പിന്നീട് കെന്നിങ്ടൺ ഒാവൽ സാക്ഷ്യംവഹിച്ചത് ഗംഭീര പോരാട്ടത്തിനായിരുന്നു. പരമ്പരയിൽ ആദ്യമായി േഫാമിലേക്കുയർന്ന ഒാപണർ രാഹുലും പരമ്പരയിൽ അരങ്ങേറിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പന്തും പ്രത്യാക്രമണ ബാറ്റിങ്ങിലൂടെ കാണികളെ വിരുന്നൂട്ടിയപ്പോൾ ഏഴാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പിറന്നു.
ഭയമില്ലാതെ ബാറ്റുവീശിയ പന്ത് അതിവേഗം സ്കോർ ചെയ്തപ്പോൾ ഒെട്ടാന്ന് സൂക്ഷ്മത പുലർത്തിയ രാഹുലും പിന്നിലായില്ല. അഞ്ചാം സെഞ്ച്വറി കുറിച്ച രാഹുൽ 224 പന്തിൽ 20 ഫോറും ഒരു സിക്സുമടക്കമാണ് 149ലെത്തിയത്. മറുവശത്ത് പന്ത് 141 പന്തിൽ 15 ബൗണ്ടറിയും നാലു ഫോറുമടക്കമാണ് 114ലെത്തിയത്. ഇരുവരും ആദിൽ റാഷിദിെൻറ പന്തിൽ പുറത്തായതോടെ, പിന്നെ എല്ലാം ചടങ്ങുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.