ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളർമാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെ തിരിച്ചുവിളിച്ചപ്പോൾ, സ്പിൻ ബൗളർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജദേജയും പുറത്തായി. ഇരുവർക്കും വിശ്രമം അനുവദിക്കുകയാണെന്ന് ബി.സി.സി.െഎ സെലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞു.
ശ്രീലങ്കൻപര്യടനത്തിലെ ടെസ്റ്റ് മത്സരശേഷം നാലുപേരെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ലങ്കക്കെതിരായ ഏകദിന ടീമിലുണ്ടായിരുന്ന ഷർദുൽ ഠാകുറിനെ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കി. ശ്രീലങ്കൻപര്യടനത്തിൽ കഴിവുതെളിയിച്ച അക്സർ പേട്ടലിനും യുസ്വേന്ദ്ര ചഹലിനും അവസരം നൽകുന്നതിന് അശ്വിനും ജദേജക്കും വിശ്രമം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് എം.എസ്.കെ. പ്രസാദ് പറഞ്ഞു. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വൻറി20യുമടങ്ങിയ പരമ്പരക്കാണ് ആസ്ട്രേലിയ ഇന്ത്യയിലെത്തുന്നത്. ചെന്നൈ (സെപ്റ്റംബർ 17), കൊൽക്കത്ത (21), ഇന്ദോർ (24), ബംഗളൂരു (28), നാഗ്പുർ(ഒക്ടോബർ ഒന്ന്) എന്നിവിടങ്ങളിലാണ് ഏകദിനമത്സരങ്ങൾ.
ഇന്ത്യൻ ടീം: വിരാട് കോഹ്ലി(ക്യാപ്റ്റൻ), രോഹിത് ശർമ(വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, അജിൻക്യ രഹാനെ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പേട്ടൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.