കൊളംബോ: പരിക്കിെൻറ പിടിയിലകപ്പെട്ട ശ്രീലങ്കയെ ഒരുവട്ടം കൂടി പരീക്ഷിക്കാൻ ഇന്ത്യ നാളെ ‘പരിശീലന’ മത്സരത്തിനിറങ്ങുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മൂന്നും ജയിച്ച് മുന്നേറുന്ന ഇന്ത്യക്ക് നാളത്തെ മത്സരം കേവലം പരീക്ഷണം മാത്രമാണെങ്കിൽ ശ്രീലങ്കക്കിത് അഭിമാന പോരാട്ടമാണ്. കുപ്പിയേറുമായി പ്രതിഷേധിക്കുന്ന കാണികളെയും കൂട്ടമായി ആക്രമിക്കുന്ന മുൻതാരങ്ങളെയും തൽക്കാലമെങ്കിലും തണുപ്പിക്കാൻ ലങ്കക്ക് ജയിച്ചേ മതിയാകു. അതേസമയം, ലോകകപ്പിന് മുമ്പ് പരമാവധി താരങ്ങളെ പരീക്ഷിക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീം യുവ താരങ്ങളെ നാളെ ഇറക്കും.
കൂനിന്മേൽ കുരു എന്നപോലെയാണ് ശ്രീലങ്കൻ ടീമിെൻറ അവസ്ഥ. പരിക്കും വിലക്കും മൂലം അഞ്ച് താരങ്ങളാണ് ഇതുവരെ പുറത്തേക്ക് പോയത്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ താൽക്കാലിക നായകൻ ചാമര കപുഗേദര അടുത്ത കളിക്കിറങ്ങാൻ സാധ്യതയില്ലെന്ന വാർത്തയാണ് ശ്രീലങ്ക ഒടുവിലായി കേൾക്കുന്നത്. പരമ്പരയുടെ തുടക്കം മുതൽ ലങ്കയെ പരിക്ക് പിടികൂടിയിരുന്നു. ഒന്നാം ടെസ്റ്റ് ഒമ്പതു പേരുമായാണ് ശ്രീലങ്ക അവസാനിപ്പിച്ചത്. ഒാരോ മത്സരം കഴിയുന്തോറും ഒാരോ താരങ്ങൾ പരിക്കുമായി കളം വിട്ടുകൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കുറഞ്ഞ ഒാവർ നിരക്കിെൻറ പേരിൽ നായകൻ ഉപുൽ തരംഗയെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പകരം ചുമതലയേറ്റ കപുഗേദരയും പരിക്കിെൻറ പിടിയിലകപ്പെട്ടതോടെ ലങ്കയുടെ അവസ്ഥ ദയനീയമായിരിക്കുകയാണ്.
മറുവശത്ത്, ഇന്ത്യൻ ക്യാമ്പ് സുരക്ഷിതമാണ്. ആദ്യ ഇലവനിൽ ആരെയൊക്കെ ഉൾപെടു ത്തണമെന്ന കാര്യത്തിൽ മാത്രമാണ് ഇന്ത്യയുടെ ആശങ്ക. അജൻക്യ രഹാനെയും മനീഷ് പാണ്ഡെയും ഇതുവരെ ഗ്രൗണ്ടിലിറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.