നാഗ്പുർ: വിരാട് കോഹ്ലി ശ്രീലങ്കയെ പറഞ്ഞ് പറ്റിച്ചതാണോ? ലങ്കക്കെതിരായ പരമ്പരയിൽ പേസ് ബൗളിങ് വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന ഇന്ത്യൻ നായകെൻറ പ്രസ്താവന വന്ന് ഒരു ദിവസം കഴിയുംമുേമ്പ ഇന്ത്യൻ സ്പിന്നർമാർക്കു മുന്നിൽ ശ്രീലങ്ക കറങ്ങിവീണു. രണ്ടാം ടെസ്റ്റിെൻറ ആദ്യ ദിനം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 205 റൺസിന് ഒാൾഒൗട്ടായി. ആദ്യ ടെസ്റ്റിൽ വെറുംകൈയുമായി മടങ്ങിയ സ്പിന്നർമാരായ അശ്വിനും (നാലു വിക്കറ്റ്) ജദേജയും (മൂന്നു വിക്കറ്റ്) ഫോമിലേക്ക് തിരിച്ചെത്തിയപ്പോൾ ബാക്കി മൂന്നു പേരെ ഇശാന്ത് ശർമ പുറത്താക്കി. ലങ്കൻ നിരയിൽ കരുണരത്നെ (51), നായകൻ ചണ്ഡിമൽ (57) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുേമ്പാൾ ലോകേഷ് രാഹുലിെൻറ (ഏഴ്) വിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തിട്ടുണ്ട്. മുരളി വിജയും (രണ്ട്) േചതേശ്വർ പുജാരയുമാണ് (രണ്ട്) ക്രീസിൽ.
മുഹമ്മദ് ഷമിക്ക് പകരം രോഹിത് ശർമയെ ഉൾപ്പെടുത്തി നാലു ബൗളർമാരുമായി കളിക്കാനിറങ്ങിയ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം അസ്ഥാനത്തായില്ലെന്നു തെളിയിച്ചാണ് ഇശാന്ത് ശർമ തുടങ്ങിയത്. ഭുവനേശ്വറിന് പകരക്കാരനായെത്തിയ ഇശാന്ത് ഒാപണർ സമരവിക്രമയെ (13) പിടികൂടി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെയെത്തിയ തിരിമന്നെ 58 ബാൾ പ്രതിരോധിച്ച് നോക്കിയെങ്കിലും രണ്ടക്കം കാണാതെ (ഒമ്പത്) പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 12ാം തവണയാണ് അശ്വിന് മുന്നിൽ തിരിമന്നെ വീഴുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചെവച്ച മാത്യൂസിന് പത്തു റൺസിെൻറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. നാലാം വിക്കറ്റിൽ ചണ്ഡിമലും കരുണരത്െനയും നടത്തിയ ചെറുത്തുനിൽപിലാണ് ശ്രീലങ്ക പിടിച്ചുനിന്നത്. ഇതിനിടെ, കരുണരത്നെ ഇൗ വർഷം 1000 റൺസ് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി. ഇൗ കൂട്ടുകെട്ട് പിരിഞ്ഞേശഷം വാലറ്റം പൊരുതാൻ മനസ്സുകാണിക്കാതെ കീഴടങ്ങിയപ്പോൾ ലങ്ക 200 കടന്നയുടൻ പുറത്തായി. മറുപടി ബാറ്റിങ്ങിൽ ലാഹിറു ഗാമേജിെൻറ പന്തിൽ ബൗൾഡായാണ് ഒാപണർ ലോകേഷ് രാഹുൽ പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.