തിരുവനന്തപുരം: ഇന്ത്യ ‘എ’ക്കെതിരായ നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയൺസിന് ആറുവിക്കറ്റ് തോൽവി. ആസ്ട്രേലിയൻ പര്യടനത്തിെൻറ ഹാങ് ഓവറിൽ ഗ്രീൻഫീൽഡിലെത്തിയ ഋഷഭ് പന്തിെൻറ (73 നോട്ടൗട്ട്) അർധ സെഞ്ച്വറിയാണ് നീലപ്പടക്ക് പരമ്പരയിലെ നാലാം വിജയം സമ്മാനിച്ചത്. സ്കോർ: ഇംഗ്ലണ്ട് ലയൺസ്- 221/8, ഇന്ത്യ എ ( 222/4-46.3 ഓവർ ).
ചരിത്രപരമ്പര രാജ്യത്തിന് സമ്മാനിച്ച് നാട്ടിലേക്ക് മടങ്ങിയ അജിൻക്യ രഹാനക്ക് പകരം അങ്കിത് ബാവ്നയുടെ കീഴിലായിരുന്നു ചൊവ്വാഴ്ച ഇന്ത്യൻ പടയൊരുക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലയൺസിന് ഇത്തവണയും തൊട്ടതെല്ലാം പിഴച്ചു. ഓലിപ്പോപ്പ് (65), സ്റ്റീവൻ മുല്ലനി (58 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ച്വറികളാണ് സന്ദർശകർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ഷർദുൽ ഠാകുർ 10 ഓവറിൽ 53 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.
തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തിൽ കാര്യങ്ങൾ സുഖകരമായിരുന്നില്ല. 102 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ, അഞ്ചാം വിക്കറ്റിൽ പന്ത്-ഹൂഡ സഖ്യം കൂട്ടിച്ചേർത്ത 120 റൺസാണ് കരുത്തായത്. ദീപക് ഹൂഡ 47 റൺസെടുത്ത് പുറത്താകാതെ നിന്നു. കെ.എൽ. രാഹുൽ ( 42), ഗെയ്ക്വാദ് (പൂജ്യം), റിക്കി ഭുയി (35), ബാവ്നെ( 12) എന്നിവരാണ് മറ്റു സ്കോറർമാർ. അവസാന മത്സരം വ്യാഴാഴ്ച ഗ്രീൻഫീൽഡിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.