മുംബൈ: അണ്ടര്‍ 19 ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് 23 റണ്‍സ് തോല്‍വി. ടോസ് നഷ്ടപ്പെട്ട ഇംഗ്ളണ്ട് ആദ്യം ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ടപ്പോള്‍ മധ്യനിരക്കാരന്‍ ഡെല്‍റെ റോളിന്‍സിന്‍െറ (107) സെഞ്ച്വറി മികവില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.5 ഓവറില്‍ 233 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. ഓപണര്‍ ഹിമാന്‍ഷു റാണ സെഞ്ച്വറി (101) പ്രകടനവുമായി ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നില്‍നിന്ന് നയിച്ചെങ്കിലും കൂട്ടിനാരും ചേര്‍ന്നില്ല. പൃഥ്വി ഷാ (9), ശുഭ്മാന്‍ ഗില്‍ (29), അഭിഷേക് ശര്‍മ (4), സല്‍മാന്‍ ഖാന്‍ (8), മായങ്ക് റാവത് (0), ഹേത് പട്ടേല്‍ (20), കമലേഷ് നഗര്‍കോതി (37), ചഹാര്‍ (0), ഠാകുര്‍ (14) എന്നിങ്ങനെയായിരുന്നു മറ്റു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ സംഭാവന. മലയാളി താരം രോഹന്‍ എസ്. കുന്നുമ്മല്‍ പ്ളെയിങ് ഇലവനില്‍ ഇടം നേടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.