കൊൽക്കത്ത: ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം ലക്ഷ്യമിടുന്ന ശ്രീലങ്ക ആദ്യ ടെസ്റ്റിൽ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 172 റൺസിലൊതുക്കിയ സന്ദർശകർ മൂന്നാം ദിനം കളി നിർത്തുേമ്പാൾ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തിട്ടുണ്ട്.
നാലാം ദിനം മികച്ച ലീഡിലേക്ക് ബാറ്റുവീശി, രണ്ടാംവട്ടം ബാറ്റിങ്ങിനിറങ്ങുന്ന ആതിഥേയരെ സമ്മർദത്തിലാക്കുകയാവും ലങ്കൻ ലക്ഷ്യം. സ്വന്തം മണ്ണിൽ ലങ്കക്കെതിരായ ഇന്ത്യയുടെ രണ്ടാമത്തെ ചെറിയ സ്കോറാണ് 172. 2005ൽ െചന്നെ ടെസ്റ്റിലെ 167 ആണ് ചെറിയ സ്കോർ. അർധ സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസിെൻറയും (52) ലാഹിരു തിരിമന്നെയുടെയും (51) മികച്ച ബാറ്റിങ്ങാണ് ലങ്കക്ക് കരുത്തായത്. ഒാപണർമാരായ സധീര സമരവിക്രമ (23), ദിമുത് കരുണരത്നെ (51) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലും (13) നിരോഷൻ ഡിക്വെല്ലയുമാണ് (14) ക്രീസിൽ. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, അഞ്ചിന് 74 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 98 റൺസ് കൂടിയേ കൂട്ടിച്ചേർക്കാനായുള്ളൂ. 47 റൺസുമായി ക്രീസിലുണ്ടായിരുന്ന ചേതേശ്വർ പൂജാര അർധ സെഞ്ച്വറി (52) പൂർത്തിയാക്കിയ ഉടൻ മടങ്ങിയതോടെ ഇന്ത്യ തളർന്നു. പിന്നീട് വൃദ്ധിമാൻ സാഹ (29), രവീന്ദ്ര ജദേജ (22), മുഹമ്മദ് ഷമി (22), ഭുവനേശ്വർ (13) എന്നിവർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ലങ്കക്കായി സുരംഗ ലക്മൽ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലാഹിരു ഗമാഗെ, ദാസുൻ ശാനക, ദിൽരുവാൻ പെരേര എന്നിവർ രണ്ട് വിക്കറ്റ് വീതം പിഴുതു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.