സതാംപ്ടൺ: തുടരൻ പരമ്പരകളുടെ വിജയാവേശത്തിൽ ഇംഗ്ലീഷ് മണ്ണിലും വിജയക്കൊടി പാറിക്കാനിറങ്ങിയ ഇന്ത്യൻ പുലികൾ ക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര നഷ്ടം. നാലാം ടെസ്റ്റിെൻറ നാലാം ദിനം ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യൻ ബാറ്റിങ്ങ് തകർന്നടിഞ്ഞു. 245 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് 184 റൺസിന് പുറത്താക്കുകയായിരുന്നു. ജയത്തോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ടിെൻറ വെന്നിക്കൊടി (3-1). ഫലം അപ്രസക്തമായ അവസാന മത്സരം ഏഴിന് കെന്നിങ്ടൺ ഒാവലിൽ നടക്കും. സ്കോർ: ഇംഗ്ലണ്ട്: 246, 271. ഇന്ത്യ: 273, 184.
മുഇൗൻ അലിയുടെ നേതൃത്വത്തിലുള്ള സ്പിന്നും സ്റ്റോക്സിെൻറയും ആൻഡേഴ്സണിെൻറയും പേസിനും മുന്നിൽ ബാറ്റുപിടിക്കാനാവാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിയർക്കുകയായിരുന്നു നാലാം ദിനം. ക്യാപ്റ്റൻ വിരാട് കോഹ്ലിയും അജിൻക്യ രഹാനെയും നാലാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടിൽ ഇന്ത്യൻ ക്യാമ്പ് വിജയം സ്വപ്നംകണ്ടെങ്കിലും ക്യാപ്റ്റൻ മടങ്ങിയതോടെ തോൽവി വന്നെത്തി.
എട്ടിന് 260 എന്നനിലയിൽ കളി തുടർന്ന നാലാം ദിനം ഇംഗ്ലണ്ടിനെ 13 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക് 245 റൺസ് വിജയലക്ഷ്യമായി. രണ്ടാം ഇന്നിങ്സിനിറങ്ങിയ സന്ദർശകർക്ക് പക്ഷേ, 22 റൺസിനിടെ ശിഖർ ധവാനെയും (17) ലോകേഷ് രാഹുലിനെയും (0) ചേതേശ്വർ പുജാരയെയും (5) നഷ്ടമായതോടെ വമ്പൻ തോൽവി മണത്തു. രഹാനെയും കോഹ്ലിയും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 101 റൺസിെൻറ പാർട്ണർഷിപ്പിൽ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പ്രതീക്ഷ തളിർത്തു. പക്ഷേ, കോഹ്ലി (58) അർധസെഞ്ച്വറി തികച്ച് മടങ്ങിയതോടെ സന്ദർശകർ ഒരിക്കൽക്കൂടി േതാൽവിയിലേക്ക് അടുത്തു. ഹാർദിക് പാണ്ഡ്യ (0) വന്നപോലെ മടങ്ങി. പന്തും (18) അശ്വിനും (25) ആഞ്ഞുവീശിയത് മിച്ചമായി എന്നുമാത്രം ആശ്വസിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.