തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ എയുമായുള്ള ഇന്ത്യൻ എ ടീമിെൻറ ആദ്യ ചതുർദിന മത്സ രത്തിന് കാര്യവട്ടം സ്പോർട്സ് ഹബിൽ തിങ്കളാഴ്ച തുടക്കമാകും. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ല ിെൻറ നേതൃത്വത്തിലിറങ്ങുന്ന ടീമിൽ പരിക്കിനെ തുടർന്ന് ഏകദിനപരമ്പരയിൽനിന്ന് ഒഴ ിവാക്കപ്പെട്ട ഇന്ത്യൻ താരം വിജയ് ശങ്കറെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ലോക കപ്പ് മുതൽ പരിക്കിെൻറ പിടിയിലായ താരം തിങ്കളാഴ്ച കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിങ്കളാഴ്ച ഗ്രീൻഫീൽഡിൽ ഇറങ്ങുന്നത്. ഷർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, തുഷാർ ദേശ്പാണ്ഡെ എന്നിവരാകും ഇന്ത്യൻ ബൗളിങ് ആക്രമണത്തിെൻറ കുന്തമുന. ഒാൾറൗണ്ടറായി മികച്ച ഫോമിലുള്ള ശിവം ദുബെയും ടീമിൽ ഇടംപിടിക്കും.
ഇന്ത്യൻ എ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, അൻമോൽപ്രീത് സിങ്, റിക്കി ഭുയി, അൻകീത് ഭാവ്നെ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, ഷഹബാസ് നദീം, ഷർദുൽ ഠാകുർ, മുഹമ്മദ് സിറാജ്, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, വിജയ് ശങ്കർ.
ദക്ഷിണാഫ്രിക്ക എ ടീം: എയ്ഡന്‍ മാക്രം (ക്യാപ്റ്റന്‍)എഡ്വേഡ് മോറേ, പീറ്റര്‍ മലാന്, ഖയ സോന്‍ഡോ, സുബൈര്‍ ഹംസ, ഹെൻറിച്ച് ക്ലാസന് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മള്‍ഡര്‍, ജോര്‍ജ് ലിന്‍ഡേ, മാര്‍കോ ജാന്സെന്, ലുത്വോ സിപംല, ലുന്‍ഗി എന്‍ഗിഡി, സെന്യൂറാന് മുത്തുസമി, ദാനേ പിയെഡ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.