വിശാഖപട്ടണം: ന്യൂസിലൻഡ് ‘എ’ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ മൂന്നു വിക്കറ്റിെൻറ ജയത്തോടെ ഇന്ത്യ ‘എ’ക്ക് പരമ്പര. അഞ്ചാം മത്സരത്തിലും ജയിച്ചതോടെ 3-0ത്തിനാണ് ഇന്ത്യ ‘എ’ പരമ്പര സ്വന്തമാക്കിയത്. രണ്ടു മത്സരങ്ങൾ മഴമൂലം ഒഴിവാക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് ‘എ’യെ മലയാളി താരം ബേസിൽ തമ്പിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളർമാർ 173 റൺസ് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ‘എ’ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ബേസിൽ തമ്പി ആറ് ഒാവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ‘എ’ക്കായി അഭിമന്യൂ ഇൗശ്വരൻ (49), ശർദുൽ ഠാകുർ (40) എന്നിവർ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.