ന്യൂഡൽഹി: െഎ.പി.എൽ താരലേലത്തിൽ ആവശ്യക്കാരില്ലാതെ അവഗണിക്കപ്പെെട്ടങ്കിലും ഇൗ വെല്ലുവിളിയും മറികടന്ന് തിരിച്ചുവരുമെന്ന് ഒാൾറൗണ്ടർ ഇർഫാൻ പത്താൻ. ട്വിറ്ററിലൂടെയായിരുന്നു ഇർഫാൻ തെൻറ ഹൃദയവേദന പങ്കുവെച്ചുകൊണ്ട് തിരിച്ചുവരവ് തുറന്നുപറഞ്ഞത്. ‘‘2010ല്‍ പുറത്ത് പരിക്കേറ്റപ്പോൾ ഇനിയൊരിക്കലും കളിക്കാനാവില്ലെന്നായിരുന്നു എെൻറ ഫിസിയോയുടെ നിഗമനം. ഏത് വേദനയും ഞാൻ സഹിക്കും പക്ഷേ, എെൻറ രാജ്യത്തിനായി കളിക്കാനാവില്ലെന്ന് പറഞ്ഞാൽ എനിക്ക് സഹിക്കാനാവില്ലെന്നായിരുന്നു അന്ന് ഞാൻ മറുപടി പറഞ്ഞത്. കഠിനാധ്വാനം ചെയ്ത് ആ വെല്ലുവിളി തരണം ചെയ്തു. ക്രിക്കറ്റ് ക്രീസിൽ മാത്രമല്ല, ഇന്ത്യൻ കുപ്പായത്തിലും ഞാൻ തിരിച്ചെത്തി. കരിയറിലും ജീവിതത്തിലും ധാരാളം പ്രതിസന്ധികളും പരീക്ഷണങ്ങളും അതിജയിച്ചാണ് ഞാൻ വളർന്നത്. ആ ശീലം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും എനിക്ക് കരുത്താവും’’ -ആരാധകരോടായി ഇർഫാൻ പറയുന്നു.
െഎ.പി.എല്ലിൽ കഴിഞ്ഞ ഒമ്പത് സീസണിലെയും സാന്നിധ്യമായ ഇർഫാന് 50 ലക്ഷമായിരുന്നു ലേലത്തിലെ അടിസ്ഥാന വില. എന്നാൽ, ആരും പരിഗണിക്കാതായതോടെ ഒ ാൾറൗണ്ടർക്ക് തിരിച്ചടിയായി. ഇക്കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ചപ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിൽ കയറാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.