ബറോഡ: ഇന്ത്യൻ ക്രിക്കറ്റ്താരം ഇർഫാൻ പത്താൻ പിതാവായി. ആൺകുഞ്ഞ് പിറന്നതായി ഇർഫാൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജിദ്ദയിൽ നിന്നുള്ള സഫ ബെയ്ഗ് ആണ് ഇർഫാൻെറ വധു. ഒരു വർഷം മുമ്പ് മക്കയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പുതിയ പത്താനെ സ്വാഗതം ചെയത് സഹോദരൻ യൂസഫ് പത്താനും ട്വീറ്റ് ചെയ്തിട്ടുണ്ട്. 2012 ഒക്ടോബറിൽ നടന്ന ട്വൻറി 20 മത്സരത്തിലാണ് ഇർഫാൻ അവസാനമായി ഇന്ത്യക്ക് കളിച്ചത്. ഐ.പി.എല്ലിൽ എം.എസ് ധോണിയുടെ റൈസിങ് പുണെയിൽ അംഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.