കൊ​ച്ചി: ആ​ജീ​വ​നാ​ന്ത വി​ല​ക്ക് നീ​ക്ക​പ്പെ​ട്ട ശ്രീ​ശാ​ന്തി​നെ ആ​ഭ്യ​ന്ത​ര സീ​സ​ണു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​​െൻറ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​മ​തി തേ​ടി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ബി.​സി.​സി.​ഐ​ക്ക് ക​ത്ത​യ​ച്ചു. ബി.​സി.​സി.​ഐ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ നീ​ങ്ങി​യെ​ന്നും നി​യ​മ​പ​ര​മാ​യ ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി, സി.​ഇ.​ഒ എ​ന്നി​വ​ർ​ക്കാ​ണ്​ കെ.​സി.​എ സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ർ​ജ്​ ക​ത്ത​യ​ച്ച​ത്.

തി​രി​ച്ചു​വ​ര​വി​ന് ത​യാ​റാ​ണെ​ന്ന് ശ്രീ​ശാ​ന്ത് അ​സോ​സി​യേ​ഷ​നെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ന്നും ക​ത്തി​ലു​ണ്ട്. ക​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്താ​ൽ വ​രു​ന്ന ബി​ഹാ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​െൻറി​ൽ ശ്രീ​ശാ​ന്തി​ന് കേ​ര​ള​ത്തി​​െൻറ ജ​ഴ്സി അ​ണി​യാ​നാ​വും. 

ഹൈ​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​ന് പി​ന്നാ​ലെ ശ്രീ​ശാ​ന്തി​നെ പി​ന്തു​ണ​ച്ച് കെ.​സി.​എ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ബി.​സി.​സി.​ഐ ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി, ക്രി​ക്ക​റ്റ് ഓ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​എം.​വി. ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​മാ​യി കെ.​സി.​എ നേ​രി​ട്ട് കോ​ട​തി വി​ധി​യ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു. 
ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നു​കൂ​ല തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - KCA letter for sreesanth-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.