സഞ്ജു വി. സാംസൺ: നിലവിൽ ഡൽഹി ഡെയർെഡവിൾസിെൻറ താരം. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് െഎ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2013-2015 സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചു. 52 മത്സരങ്ങളിൽ 1040 റൺസാണ് സമ്പാദ്യം.
കരുൺ നായർ: ഇന്ത്യൻ ടീമിലെ യുവതാരമായ കരുൺ നായരെ ഇത്തവണ ഡൽഹി സ്വന്തമാക്കുകയായിരുന്നു. 2012ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിലൂടെ െഎ.പി.എല്ലിൽ അരങ്ങേറ്റം. പിന്നീട് 2014, 2015 സീസണിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 41 മത്സരത്തിൽ 877 റൺസാണ് അടിച്ചുകൂട്ടിയത്.
സചിൻ ബേബി: 2012, 2013 വർഷങ്ങളിൽ രാജസ്ഥാൻ റോയൽസിലൂടെയാണ് െഎ.പി.എല്ലിൽ എത്തുന്നത്. പിന്നീട് കുറച്ച് ഇടവേളക്കുശേഷം 2016ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 15 മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള സച്ചിൽ ബേബി 122 റൺസെടുത്തിട്ടുണ്ട്.
ബേസിൽ തമ്പി: 85 ലക്ഷത്തിന് ഗുജറാത്ത് ലയൺസ് സ്വന്തമാക്കിയ ബേസിൽ തമ്പിക്കിത് അരങ്ങേറ്റ െഎ.പി.എല്ലാണ്. കേരളത്തിനായി മികച്ചപ്രകടനം കാഴ്ചവെച്ചതാണ് ഗുജറാത്ത് ലയൺസ് സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.