കൃഷ്ണഗിരി (വയനാട്): അടുത്തമാസം മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലേക്ക് നീങ്ങും. 2016-17 രഞ്ജി മത്സരങ്ങൾക്കുശേഷം കൃഷ്ണഗിരിയിലെ പുൽമൈതാനത്ത് അടുത്തമാസം മുതൽ അണ്ടർ 19, 16 ഇന്ത്യൻ ടീമുകൾ, ദേശീയ വനിത ടീം എന്നിവ ഉൾപ്പെടെയുള്ളവരുടെ ക്യാമ്പുകളാണ് നടക്കുന്നത്. നിലവിൽ അണ്ടർ 14 ചാലഞ്ചർ കപ്പ് ഫ്രൻഡ്ലി ടൂർണമെൻറ് സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. ജില്ലയിലെ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ വയനാട് ക്രിക്കറ്റ് അക്കാദമി ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 15 മുതലാണ് വിവിധ കാറ്റഗറിയിലുള്ള ഇന്ത്യൻ ടീമുകളുടെ ക്യാമ്പ് ആരംഭിക്കുക. ഏപ്രിൽ 15 മുതൽ മേയ് അഞ്ചു വരെ അണ്ടർ 19 ദേശീയ ടീമിെൻറ ക്യാമ്പ് നടക്കും.മേയ് 20 മുതൽ ജൂൺ 15 വരെയാണ് അണ്ടർ 16 ടീമിെൻറ ക്യാമ്പ്. അതിനുശേഷം ആഗസ്റ്റിൽ ഇന്ത്യൻ വനിത ടീമിെൻറ ക്യാമ്പിനും കൃഷ്ണഗിരി വേദിയാകും. ഇപ്പോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ചലഞ്ചർ ക്രിക്കറ്റ് ഫ്രൻഡ്ലി കപ്പ് ടൂർണമെൻറിൽ ബംഗളൂരുവിൽനിന്നുള്ള രണ്ട് ടീമുകളും വയനാട് ടീമും നോർത്ത്സോണിൽ നിന്നുള്ള ഒരു ടീമുമടക്കം നാലു ടീമുകളാണ് പങ്കെടുക്കുന്നത്.
2016-17 രഞ്ജി േട്രാഫിയിൽ ഝാർഖണ്ഡ്, വിദർഭ, രാജസ്ഥാൻ, ഡൽഹി, ഒഡിഷ, മഹാരാഷ്ട്ര എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ് ബി മത്സരങ്ങളാണ് കൃഷ്ണഗിരി ഒടുവിൽ വേദിയായ പ്രധാന മത്സരങ്ങൾ. ഇതിൽ രാജസ്ഥാൻ-ഡൽഹി മത്സരത്തിൽ രണ്ടു വിക്കറ്റിന് ഡൽഹിയും ഒഡിഷ-മഹാരാഷ്ട്ര മത്സരത്തിൽ ഒരു ഇന്നിങ്സിനും 118 റൺസിനും ഒഡിഷയും വിജയിച്ചിരുന്നു. ഒഡിഷ-ഝാർഖണ്ഡ് മത്സരം സമനിലയായിരുന്നു. ദേശീയതാരം ഗംഭീർ ഉൾപ്പെടെ എത്തിയത് കളികമ്പക്കാർക്ക് ആവേശമായിരുന്നു. 11ാമത് വനിത ക്രിക്കറ്റ് വേൾഡ് കപ്പിൽ അവിസ്മരണീയ പ്രകടനം നടത്തിയ ദേശീയ വനിത താരങ്ങൾ കൂടിയെത്തുന്നത് ജില്ലയിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.