ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വൻറി20 ടീമിൽ പരിക്കേറ്റ പേസർ ബുംറക്കും സ്പിന്നർ വാഷിങ്ടൺ സുന്ദറിനും പകരം ക്രുണാൽ പാണ്ഡ്യയും ദീപക് ചാഹറും ടീമിൽ. െഎ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവർക്കും ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് വിളിവരുന്നത്.
ഇരുവരും ട്വൻറി20 ടീമിൽ മാത്രം ഉൾപ്പെട്ടപ്പോൾ, അക്സർ പേട്ടൽ ഏകദിന ടീമിൽ ഇടംപിടിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പര ചെവ്വാഴ്ചയാണ് ആരംഭിക്കുന്നത്. ഇർഫാൻ പത്താൻ- യൂസുഫ് പത്താൻ, സുരീന്ദർ അമർനാഥ്-മൊഹീന്ദർ അമർനാഥ് എന്നീ സഹോദരന്മാർക്കുശേഷം ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്ന മൂന്നാം സഹോദരന്മാരാണ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും.
ഹാർദിക് നേരത്തേതന്നെ ഇന്ത്യൻ ടീമിലുണ്ട്. അയർലൻഡിനെതിരായ ട്വൻറി20 മത്സരത്തിനിടെയാണ് ബുംറക്ക് പരിക്കേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.